യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഡീന്‍ കുര്യക്കോസിന് ഹൈക്കോടതിയുടെ വിമര്‍ശനം

യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഡീന്‍ കുര്യക്കോസിന് ഹൈക്കോടതിയുടെ വിമര്‍ശനം. മിന്നല്‍ ഹര്‍ത്താലുകള്‍ തടഞ്ഞുകൊണ്ടുള്ള കേസില്‍ കക്ഷിയല്ലായിരുന്നു എന്നത് മതിയായ ന്യായീകരണമാണോയെന്ന് കോടതി ചോദിച്ചു.

മറ്റുള്ളവരുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും പ്രകോപനം എന്തായാലും നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസ്സിന്റെ മിന്നല്‍ ഹര്‍ത്താലില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്ത സംഭവത്തില്‍ പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചിരുന്നു.

മിന്നല്‍ ഹര്‍ത്താല്‍ തടഞ്ഞുകൊണ്ടുള്ള ഉത്തരവിനെക്കുറിച്ച് തനിക്കറിയില്ലെന്നും ക്രൂരമായ കൊലപാതകത്തോട് പൊടുന്നനെയുള്ള പ്രതികരണമായിരുന്നു ഹര്‍ത്താല്‍ ആഹ്വാനമെന്നുമായിരുന്നു ഡീന്‍ കുര്യാക്കോസിന്റെ വാദം.ഈ വാദം കേട്ട കോടതി ഡീനിനെ രൂക്ഷമായി വിമര്‍ശിച്ചു.

മിന്നല്‍ ഹര്‍ത്താലുകള്‍ തടഞ്ഞുകൊണ്ടുള്ള കേസില്‍ കക്ഷിയല്ലായിരുന്നു എന്നത് മതിയായ ന്യായീകരണമാണോയെന്ന് കോടതി ചോദിച്ചു.മറ്റുള്ളവരുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല. പ്രകോപനം എന്തായാലും നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

ആര് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു എന്നതല്ല, മിന്നല്‍ ഹര്‍ത്താല്‍ നടന്നു എന്നതാണ് വിഷയമെന്ന് ഹൈക്കോടതി ചൂണ്ടികാണിച്ചു.പൊതുതാല്‍പര്യ ഹര്‍ജികളിലെ ഉത്തരവ് എല്ലാവര്‍ക്കും ബാധകമാണ്. ഏതു ഹര്‍ത്താലിനും മുന്‍കൂര്‍ നോട്ടീസ് നല്‍കണം. മുന്‍കൂര്‍ നോട്ടീസ് നല്‍കുന്നത് ഹര്‍ത്താലില്‍ അക്രമം നടത്താനുള്ള അനുമതിയല്ലെന്നും കോടതി പറഞ്ഞു

അതേസമയം യുഡിഎഫ് കാസര്‍കോട് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നില്ലെങ്കില്‍ അത് നിഷേധിക്കാന്‍ ഭാരവാഹികള്‍ക്ക് ബാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഉത്തരവാദിത്തബോധമുള്ള ഒരു സംഘടനാ നേതാവ് ഹര്‍ത്താലിനെപ്പറ്റി അറിവില്ലെന്ന് പറയുന്നത് തെറ്റെന്നും സര്‍ക്കാര്‍ വാദിച്ചു.

കോണ്‍ഗ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോലും യുഡിഎഫ് ഹര്‍ത്താലിനെപ്പറ്റി പറഞ്ഞിരുന്നു എന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

അതേ സമയം കേസ് 18ന് വീണ്ടും പരിഗണിക്കാനായി മാറ്റി.പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഡീന്‍ കുര്യാക്കോസ് ഫേസ്ബുക്കിലടൈ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതത്.

ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് 7 ദിവസം മുന്‍പേ നോട്ടീസ് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് മിന്നല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. തുടര്‍ന്നാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News