ഇടുക്കി ജില്ലയിലെ പ്രളയാനന്തര നടപടികള്‍ ഏകോപിപ്പിക്കുന്നതിനും കാര്‍ഷിക വായ്പകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ഇന്ന് ഉന്നതതല യോഗം ചേരും.

കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വൈദുതി വകുപ്പ്, മന്ത്രി എം എം മണി, ജില്ലയിലെ എംഎല്‍എമാര്‍, കൃഷി ഡയറക്ടര്‍, റവന്യൂ റിക്കവറി വിഭാഗം ഉദ്യോഗസ്ഥര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍
എന്നിവർക്കൊപ്പം ജില്ലാ സഹകരണ ബാങ്ക്,കാര്‍ഷിക ഗ്രാമ വികസന ബാങ്ക് തുടങ്ങിയവയുടെ പ്രതിനിധികളും പങ്കെടുക്കും.

ജില്ലാതല ബാങ്കേഴ്‌സ് സമതിയുമായി മന്ത്രിമാർ പ്രത്യേകം ചർച്ച നടത്തും. മുഖ്യമന്ത്രി വിളിച്ചു ചേർത്ത സംസ്ഥാന തല ബാങ്കേഴ്സ് യോഗത്തിലെടുത്ത തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കുകയാണ് ലക്ഷ്യം. തൊടുപുഴ അര്‍ബന്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ 10.30 നാണ് യോഗം.