മാരുതി വാഗണ്‍ആറിന്‍റെ സിഎന്‍ജി പതിപ്പ് വിപണിയിലെത്തി. രണ്ട് വകഭേദങ്ങളാണ് പുത്തന്‍ വാഗണ്‍ആര്‍ സിഎന്‍ജി വാഹനത്തിലുള്ളത്.

വാഗണ്‍ആര്‍ എല്‍എക്സ്ഐ വകഭേദത്തിന് 4.84 ലക്ഷം രൂപയാണ്. വാഗണ്‍ആര്‍ എല്‍എക്സ്ഐ (ഒ) മോഡലിന് വില 4.89 ലക്ഷം രൂപയുമാണ്.

പെട്രോള്‍ വാഗണ്‍ആറിനെ അപേക്ഷിച്ച് 75,000 രൂപയോളം കൂടുതലാണ് സിഎന്‍ജി പതിപ്പിന്.

1.0 ലിറ്റര്‍ എഞ്ചിനാണ് വാഗണ്‍ആര്‍ സിഎന്‍ജിയിലുള്ളത്. 58 ബിഎച്ച്പി കരുത്തും 78 എന്‍എം ടോര്‍ക്കുമാണ് വാഗണ്‍ആര്‍ എസ്-സിഎന്‍ജി മോഡലുകളില്‍ ഉപയോഗിച്ച എഞ്ചിന്‍ നല്‍കുക. 33.54 കിലോ മീറ്ററാണ് ഇന്ധനക്ഷമത.