ദില്ലി: റഫാല്‍ വിമാനങ്ങള്‍ വെെകിപ്പിച്ചത് മോദിയാണെന്നും, പ്രധാനമന്ത്രി റഫാലില്‍ സമാന്തര ചര്‍ച്ച നടത്തിയെന്നും രാഹുല്‍ ഗാന്ധി.

എല്ലാം അപ്രത്യക്ഷമാക്കുകയാണ്​ മോദി സർക്കാറിന്‍റെ ജോലി. റഫാല്‍ രേഖകള്‍ നഷ്ടപ്പെട്ടതിന് പിന്നിലും അതു തന്നെയാണ്. മോദി അധികാരത്തിലേറിയതോടെ, യുവാക്കൾക്ക്​ തൊ‍ഴില്‍ നഷ്ടപ്പെട്ടു, സാമ്പത്തിക വളർച്ച ഇല്ലാതായി, കര്‍ഷകരുടെ പണവും നഷ്ടപ്പെട്ടു.

അനില്‍ അംബാനിയ്ക്ക് വേണ്ടി മോദി ഇടപെട്ടതിന്‍റെ തെളിവുകളാണ് നഷ്ടമായത്. രേഖകള്‍ നഷ്ടപ്പെട്ടുവെന്നാല്‍,  ഇതിനര്‍ഥം രേഖകള്‍ശരിയാണെന്നാണെന്നും രാഹുല്‍ വ്യക്തമാക്കി.

നരേന്ദ്രമോദി റഫാൽ കരാർ വൈകിപ്പിച്ചു.  ഇടപാടിൽ 30,000 കോടിയുടെ അഴിമതിയാണ്​ നടന്നത്​. റഫാൽ ഇടപാടിൽ മോദിക്കെതിരെ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.