നടിയെ ആക്രമിച്ച കേസില്‍ വിചാരണ 6 മാസത്തിനകം പൂർത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ സമർപ്പിച്ച ഹർജി തളളി.

ഉത്തരവ് പുറപ്പെടുവിച്ച് കഴിഞ്ഞതാണെന്നും ഹര്‍ജിക്കാരന്‍റെ ആവശ്യത്തില്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ വിചാരണ വൈകിപ്പിക്കുന്നതെന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു.

ചാക്കിലെ പൂച്ച പുറത്ത് ചാടിയെന്നും കോടതി വിമര്‍ശിക്കുകയും ചെയ്തു. ക‍ഴിഞ്ഞ ദിവസം മാര്‍ട്ടിന്‍റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോ‍ഴാണ് കേസിന്‍റെ വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.