ബുദ്ധിപരമായ നീക്കത്തിലൂടെ ഇന്ത്യാ-പാക്ക് സംഘര്‍ഷം ലഘൂകരിക്കാന്‍ സാധിച്ചു; അവകാശവാദവുമായി പാക് പ്രധാനമന്ത്രി

കൃത്യമായ സമയത്ത് ബുദ്ധിപരമായ നീക്കത്തിലൂടെ ഇന്ത്യാ-പാക്ക് സംഘര്‍ഷം ലഘൂകരിക്കാന്‍ കഴിഞ്ഞുവെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞു.

പക്ഷെ അതിര്‍ത്തി ഇപ്പോഴും അശാന്തമാണന്നും ഇമ്രാന്‍ഖാന്‍ പാര്‍ട്ടി പാര്‍ലമെന്ററി പാര്‍ടി യോഗത്തെ അറിയിച്ചു.

3അതേ സമയം കാശ്മീര്‍ അതിര്‍ത്തിയില്‍ സൈന്യവും തീവ്രവാദികളും നടത്തിയ വെടിവയ്പ്പില്‍ ഒരു തീവ്രവാദിയെ വധിച്ചു.പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു.

വ്യോമാക്രമണത്തിലൂടെ യുദ്ധസമാനമായ അവസ്ഥയിലേയ്ക്ക് നീങ്ങിയ ഇന്ത്യാ-പാക്ക് സംഘര്‍ഷം ലഘൂകരിക്കരിക്കപ്പെട്ടുവെന്ന് ഇമ്രാന്‍ഖാന്‍ അവകാശപ്പെട്ടു.

സമയോജിതമായ ഇടപെടലിലൂടെയാണ് ഇത് സാധിച്ചതെന്നും ഇമ്രാന്‍ഖാന്‍ സ്വന്തം പാര്‍ടിയായ തെഹറിഖ്-ഇ-ഇന്‍സാഫിന്റെ പാര്‍ലമെന്ററി പാര്‍ടിയോഗത്തെ അറിയിച്ചു.

പക്ഷെ അതിര്‍ത്തി ഇപ്പോഴും അശാന്തമാണ്.അതിര്‍ത്തിയിലെങ്ങും പാക്കിസ്ഥാന്‍ കൂടുതല്‍ സേനയെ വിന്യസിച്ചെന്ന റിപ്പോര്‍ട്ടും ഇന്ത്യയ്ക്ക് ലഭിച്ചു.

കാശ്മീരിലെ ഹാദവാരയില്‍ തീവ്രവാദികളും ഇന്ത്യന്‍ സൈന്യവും നടത്തിയ വെടിവയ്പ്പില്‍ ഒരു തീവ്രവാദിയെ കൊലപ്പെടുത്തി.കുടുതല്‍ തീവ്രവാദീകള്‍ക്ക് വേണ്ടി പ്രദേശത്ത് സേന തിരച്ചില്‍ നടത്തി.

ഇന്ത്യാ-പാക്ക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ വിദേശകാര്യ മന്ത്രി ആദേള്‍ അല്‍ ജുബേറി പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്തും.

മാര്‍ച്ച് 1ന് സന്ദര്‍ശനം നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും സംഘര്‍ഷത്തെ തുടര്‍ന്ന് നീട്ടി വയ്ക്കുകയായിരുന്നു. പ്രദേശത്ത് സമാധാനം നിലനിര്‍ത്തണമെന്ന് പാക്കിസ്ഥാനോട് സൗദി ആവിശ്യപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News