ചെന്നൈയിൽ വീടിനുളളിൽ ഉറങ്ങിക്കിടന്ന 65 കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി കൂട്ടബലാത്സംഗം ചെയ്തു.

ചെന്നൈ വ്യസർപടി എം.കെ.ബി. നഗറിൽ ചൊവ്വാഴ്ച പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. കത്തിമുനയില്‍ നിര്‍ത്തിയാണ് വയോധികയെ ബലാത്സംഗത്തിനിരയാക്കിയത്.

സംഭവത്തിൽ കേസെടുത്ത എം.കെ.ബി. നഗർ പോലീസ് വയോധികയുടെ മൊഴിയനുസരിച്ച് പ്രദേശവാസിയായ 17 കാരനെ പിടികൂടി.മറ്റു രണ്ടു പേര്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

മൂന്ന് പ്രതികളും 17 വയസ് പ്രായമുള്ളവരാണ്. പ്രതികള്‍ കഞ്ചാവിന് അടിമയാണെന്ന് പൊലീസ് പറയുന്നു