നരോദപാട്യ കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ബജ്‌രംഗ്‌ദൾ നേതാവ് ബാബു ബജ്‌രംഗിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ജാമ്യം.

നേരത്തെ നാലു പ്രതികൾക്ക് ജാമ്യം നൽകിയിരുന്നു. 2002 ഫെബ്രുവരി 28 ന് ഗുജറാത്തിലെ നരോദപാട്യയിൽ നടന്ന കൂട്ടക്കൊലയിൽ തൊണ്ണൂറ്റിയേഴ് പേരാണ് കൊല്ലപ്പെട്ടത്. കേസിൽ ബാബു ബജ്‌രംഗി ജീവപര്യന്തം കഠിനതടവ് അനുഭവിക്കുകയാണ്.