പ്രിയയെ കണ്ട് വികാരധീനനായി ഒമര്‍ ലുലു ജെബി ജംഗ്ഷനില്‍

ഒറ്റ സിനിമകൊണ്ട് ഒരു കണ്ണിറുക്കുകൊണ്ട് സിനിമാസ്വാദകരുടെ മനസില്‍ ഇടംപിടിച്ച നായികയാണ് പ്രിയാവാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലൗ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നെങ്കിലും അടുത്തകാലത്താണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

സിനിമാ ചിത്രീകരണത്തിനിടെ ചിത്രത്തിലെ നായകന്‍ റോഷനും ഒമര്‍ ലുലുവിനും ഒപ്പം ജെബി ജംഷനില്‍ എത്തിയ പ്രിയാവാര്യര്‍ അന്ന് നടത്തിയ പ്രതികരണം കേട്ട് ഒരു വര്‍ഷത്തിനിപ്പുറം വികാരാധീനനായി ഒമര്‍ ലുലു.

അഡാര്‍ ലൗവിന് ശേഷം ഒമര്‍ ലുലുവിന്റെ സിനിമയും വിജയ് സേതുപതിയുടെ സിനിമയും ഷാറൂഖ് ഖാന്റെ സിനിമയും ഒരുമിച്ച് വന്നാല്‍ ഏത് തിരഞ്ഞെടുക്കും എന്നായിരുന്നു അന്ന് അവതാരകന്റെ ചോദ്യം.

തീര്‍ച്ചയായും ഒമര്‍ക്കയുടെ പടം തന്നെ തിരഞ്ഞെടുക്കുമെന്ന് പ്രിയ ചിരിച്ചുകൊണ്ട് മറുപടി പറയുകയും ചെയ്തു. ഈ പ്രതികരണം വീണ്ടും കേട്ട ഒമര്‍ ലുലു പെട്ടന്ന് വികാരധീനനാവുകയായിരുന്നു.

കണ്ണ് നിറഞ്ഞ് വാക്കുകള്‍ ഉടക്കിപ്പോയ ഒമര്‍ അല്‍പ്പ സമയം നിശബ്ദനായ ശേഷമാണ് അവതാരകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News