“എം ബി രാജേഷ‌് പാലക്കടിന്റെ മാത്രമല്ല കേരളത്തിന്റെ മൊത്തം എംപിയാണ്‌ ‘ എഞ്ചിനിയർ ഫേസ‌്ബുക്കിൽ പങ്ക‌് വെച്ച‌് അനുഭവകുറിപ്പ‌് വൈറലാകുന്നു

മുംബൈയിൽ ലാർസൻ ആന്റ‌ ടൗബ്രോ കമ്പനിയിൽ മാനേജരായി ജോലി ചെയ്യുന്ന പയ്യന്നൂരുകാരൻ ദീപക‌് പച്ചയുടെ കുറിപ്പാണ‌്സോഷ്യൽ മീഡിയയിൽചർച്ച ചെയ്യപ്പെടുന്നത‌്. ദീപകിന്റെ ഫേസ‌്ബുക്ക‌് പോസ‌്റ്റിന്റെ പൂർണരൂപം.

പ്രിയപ്പെട്ട പാലക്കാട്‌ കാരോടുള്ള അഭ്യർത്ഥനയാണ്,

ഞാൻ രണ്ടു തവണ മാത്രമേ പാലക്കാട്‌ വന്നിട്ടുള്ളു. IIT Madras ൽ എന്റെ പ്രോജക്ട് MTech Project മായി ബന്ധപെട്ടു എന്റെ അതെ ഗൈഡിന്റെ കീഴിൽ Phd ചെയ്തിരുന്ന NSS Palakkad എൻജിനീയറിങ് കോളേജിലെ അധ്യാപകനായ സുഹൃത്ത് ഡോ.ഷാജി മോഹൻ സാറിനെ കാണുന്നതിനായി.

അതിൽ കൂടുതൽ ഒരു ബന്ധവും എനിക്ക് പാലക്കാടുമായില്ല. എന്നിട്ടും ഇങ്ങനെ നിങ്ങൾക്കൊരു കുറിപ്പെഴുതാൻ കാരണം ഉണ്ട്.

കഴിഞ്ഞ രണ്ടു തവണയും നിങ്ങളുടെ മണ്ഡലത്തിൽ നിന്നും എം. പി യായി തിരഞ്ഞെടുത്ത എം. ബി രാജേഷിനെ അദ്ദേഹം സ്ഥാനാർത്ഥി ആവുകയാണെങ്കിൽ ഇക്കുറിയും നിങ്ങൾ കൂടിയ ഭൂരിപക്ഷത്തോടെ അദ്ദേഹത്തെ പാർലമെന്റിൽ എത്തിക്കും എന്നെനിക്ക് ഉറപ്പുണ്ട്.

അദ്ദേഹം നിങ്ങളുടെ മണ്ഡലത്തിൽ നടത്തിയ പലവിധ വികസന പ്രവർത്തങ്ങളിൽ നിങ്ങളിൽ പലർക്കും നേരിട്ട് ഗുണം കിട്ടാത്ത എന്നാൽ കേരളത്തിലെ വരുന്ന തലമുറയാകെ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്ന ഒരു ഇടപെടലിനെ കുറിച്ച് പറയാനാണീ കുറിപ്പ്.

2019 ലെ QS World Ranking പ്രകാരം എൻജിനീയറിങ് പഠനത്തിനായി ലോകത്തിലെഏറ്റവും മികച്ച 100 കോളേജുകൾ എടുത്താൽഅതിൽ മൂന്നെണ്ണം ഇന്ത്യയിലാണ്.

IIT Bombay (53), IIT Delhi (61) , IIT Madras (95).ഇന്ത്യയിൽ ലോക നിലവാരത്തിൽ വിദ്യാഭ്യാസംനൽകുന്ന സ്ഥാപനമാണ് ഐ.ഐ.ടി കൾ. സംസ്ഥാന സർക്കാർ കോളേജിലും ഐ.ഐ.ടിയിലും പഠിച്ച ഒരാൾ എന്ന നിലയിൽ അവ തമ്മിൽ സൗകര്യങ്ങളിലും പഠന രീതികളിലും തമ്മിലുള്ളവ്യത്യാസം നേരിട്ട് അറിയാവുന്നതുമാണ്.

Institute of National Importance (INI) ഗണത്തിൽ വരുന്നതിനാൽ തന്നെ ഐ.ഐ.ടി കൾക്ക് വിദേശ സർവകലശാല ബന്ധവും കേന്ദ്രസർക്കാരിന്റെ ധനസഹായവും എളുപ്പത്തിൽ ലഭിക്കും.

ഇന്ത്യയിൽ ആദ്യമായി ഐ.ഐ.ടി സ്ഥാപിക്കുന്നത്1951 ൽ ഐഐടി ഖരക്പൂർ ആണ്.2008 വരെ രാജ്യത്താകെ ഉണ്ടായിരുന്നത് 7 ഐഐടികളാണ്.

അന്നുവരെ കേരളത്തിന് ഏറ്റവും അടുത്തുണ്ടായിരുന്ന മദ്രാസ് ഐ.ഐ.ടി യിലാണ് മലയാളികൾ കൂടുതലായും ചേർന്നിരുന്നത്.

കേരള എൻജിനീയറിങ് എൻട്രസ്സിനു ആദ്യ റാങ്കുകൾകിട്ടുന്ന കുട്ടികളിൽ പലരും അവിടെയാണ്പഠനത്തിനായി ചേർന്നിരുന്നത്. തെലുങ്ക്ഭാഷക്കാർ കഴിഞ്ഞാൽ ഐ.ഐ.ടി മദ്രാസ്സിൽ മലയാളികൾ ആയിരുന്നിരിക്കണം കൂടുതൽ.

പലകാരണങ്ങളാൽ രക്ഷിതാക്കളിൽ പലർക്കും മക്കളെ അന്യസംസ്ഥാങ്ങളിൽ പഠനത്തിന് വിടുന്നതിന് താല്പര്യമില്ലാ എന്നതാണ് വാസ്തവം.

ഇന്ത്യയിൽ ഏറ്റവും മികച്ച പൊതു വിദ്യാഭ്യാസമുള്ള സംസ്ഥാനമായിരുന്നിട്ടും ദീർഘകാലം കേരളത്തിനൊരു ഐ.ഐ.ടി ഇല്ലാതെ പോയത് സങ്കടകരമായ കാര്യമാണ്.

ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ 2015 ൽ പാലക്കാട്കേരളത്തിനായി ഒരു ഐ.ഐ.ടി ലഭിച്ചു.

അതിനുകേരളത്തിലെ വളരുന്ന തലമുറയും അവരുടെരക്ഷിതാക്കളും നന്ദിപറയേണ്ടത് പാലക്കാട് എം.പിഎം.ബി രാജേഷിനോട് തന്നെയാണ്. കോൺഗ്രസ്കേരളവും കേന്ദ്രവും ഭരിച്ചിരുന്ന കാലത്ത് പോലുംഇക്കാര്യം നേടിയെടുക്കാൻ കേരളത്തിന്കഴിഞ്ഞിട്ടില്ല.

എം.ബി രാജേഷ് എം.പി യുടെനിരന്തരമായ ഇടപെടലുകളുടെ ഫലമായാണ്ഒടുവിൽ ഈ ആഗ്രഹം സഫലമായത്.

2017 ൽ പുതിയ ക്യാമ്പസിനായുള്ള കെട്ടിടനിർമ്മാണം 70 ഏക്കർ ഭൂമിയിൽ തുടങ്ങുകയുംചെയ്തു. ഐ.ഐ.ടി സ്ഥാപിതമായെങ്കിലും മറ്റു ഐ.ഐ.ടി കളുടെ നിലവാരത്തിലെത്താൻ
ഇനിയും ദീർഘദൂരം താണ്ടേണ്ടതുണ്ട്.

ഐ.ഐ.ടിപാലക്കാടിന് വികസന തുടർച്ച ഉണ്ടാകണമെങ്കിൽ എം.ബി. രാജേഷിനെപ്പോലെ വിഷയ ജ്ഞാനവുംസാമർഥ്യവും ഉള്ള എം.പി മാർ ഉണ്ടാകണം. വീണ്ടും തിരഞ്ഞെടുപ്പ് വരുമ്പോൾ എം.ബി രാജേഷ് എം. പി സ്ഥാനാർത്ഥിയായാൽ അദ്ദേഹത്തെ തന്നെ ഇനിയും തിരഞ്ഞെടുക്കണം എന്നാണ് അഭ്യർത്ഥിക്കാനുള്ളത്, അത്പാലക്കാടിന് വേണ്ടി മാത്രമല്ല.

കേരളത്തിലെ പുതിയ തലമുറയ്ക്ക് വേണ്ടി കൂടിയാണ്. അദ്ദേഹം പാലക്കാടിന്റെ മാത്രം എം.പി യല്ല കേരളത്തിന്റെ മൊത്തം എം.പി കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News