കുവൈറ്റില്‍ ഇനിമുതല്‍ നഴ്സായി ജോലി ചെയ്യുന്നവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന് തീരുമാനം

കുവൈറ്റില്‍ ഇനിമുതല്‍ നഴ്സായി ജോലി ചെയ്യുന്നവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന് തീരുമാനം.

ഗതാഗത വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടർ ജനറല്‍ കേണല്‍ യൂസഫ് അല്‍ ഖദ്ദയാണ് ഇത്സംബന്ധിച്ച് ഉത്തരവിറക്കിയത്. കൂടാതെ മുസ്ലീം പള്ളികളില്‍ ബാങ്ക് വിളിക്കുന്നവര്‍ക്കും ലൈസന്‍സ് നല്‍കുന്നത് നിരോധിച്ചിട്ടുണ്ട്.

നേരത്തെ ലൈസൈന്‍സ് അനുവദിക്കുന്നതില്‍ നര്‍സിംഗ് ജീവനക്കാര്‍ക്ക് പ്രത്യേക ഇളവു ഗതാഗത മന്ത്രാലയം നല്‍കുകയും അത് വഴി ധാരാളം പേര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുകയും ചെയ്തിരുന്നു.

നഴ്‌സുമാര്‍ക്ക് യാത്ര ചെയ്യാന്‍ ആരോഗ്യമന്ത്രാലയത്തില്‍ നിന്നുള്ള ബസുകള്‍ ഉണ്ട്. അതിനാല്‍ അവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന്റെ ആവശ്യകതയില്ല എന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനമെന്നും കേണൽ യൂസഫ് അൽ ഖദ്ദ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News