കേരളത്തിലെ മികച്ച സര്‍വകലാശാലയ്ക്കുള്ള ചാന്‍സലേഴ്‌സ് അവാര്‍ഡ് എംജി സര്‍വകലാശാലയ്ക്ക് സമ്മാനിച്ചു

കേരളത്തിലെ മികച്ച സര്‍വകലാശാലയ്ക്കുള്ള ചാന്‍സലേഴ്‌സ് അവാര്‍ഡ് എംജി സര്‍വകലാശാലയ്ക്ക് സമ്മാനിച്ചു. എംജി സര്‍കവലാശാല കാമ്പസില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവമാണ് അവാര്‍ഡ് സമ്മാനിച്ചത്.

സര്‍വകലാശാലകളുടെ പ്രവര്‍ത്തനം പതിവായി വിലയിരുത്തുന്നതിലൂടെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്ക് ചാന്‍സലേഴ്‌സ് അവാര്‍ഡ് സഹായകമാകുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

എംജി സര്‍വകലാശാല ക്യാമ്പസിലായിരുന്നു അവാര്‍ഡ് ദാന ചടങ്ങ്. മികച്ച സര്‍വകലാശാലയ്ക്കുള്ള ചാന്‍സലേഴ്‌സ് അവാര്‍ഡ് മഹാത്മാഗാന്ധി സര്‍വകലാശാല വിസി പ്രൊഫ. സാബു തോമസും എമര്‍ജിങ് യങ് സര്‍വകലാശാലയ്ക്കുള്ള അവാര്‍ഡ് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല വിസി ഡോ. ദേവന്ദ്രകുമാര്‍ സിങും ഗവര്‍ണറില്‍ നിന്ന് ഏറ്റുവാങ്ങി.

പരീക്ഷയിലും ഫലപ്രഖ്യാപനത്തിലും നിയമനത്തിലും ഏകീകൃത രീതി നടപ്പാക്കിയാല്‍ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരവും കാര്യക്ഷമതയും വര്‍ധിക്കും. എല്ലാ സര്‍വകലാശാലകള്‍ക്കുമായി ഏകീകൃത അക്കാദമിക കലണ്ടര്‍ നടപ്പാക്കാനുള്ള നടപടികള്‍ സ്വാഗതാര്‍ഹമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീല്‍ അധ്യക്ഷത വഹിച്ചു.സുരേഷ് കുറുപ്പ് എം.എല്‍.എ., ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍, ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, ഗവര്‍ണറുടെ പ്രസിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാര്‍ ദൊതാവത് എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News