ഇനി പോണ്‍സൈറ്റുകള്‍ സന്ദര്‍ശിക്കണമെങ്കില്‍ തിരിച്ചറിയല്‍ രേഖ ഹാജരാക്കണം; നിയമം കര്‍ശനമാക്കാനൊരുങ്ങി സര്‍ക്കാര്‍

ഈ ഇടക്കാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്ക് ഒരു പരിധി വരെ കാരണം പോണ്‍ സൈറ്റുകള്‍ ആണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഇന്ത്യയില്‍ സൈറ്റുകള്‍ എല്ലാം ബ്ലോക്ക് ചെയ്യപ്പെട്ടത്.

എന്നാല്‍ രാജ്യത്ത് ലഭിക്കുന്ന നാലരകോടി വെബ്‌സൈറ്റുകളില്‍ വെറും 827 എണ്ണം മാത്രമാണ് ബ്ലോക്ക് ചെയ്തിട്ടുള്ളത്. ബാക്കിയുള്ളവ ഇപ്പോഴും സുലഭമായി ലഭിക്കുകയാണ്.

എന്നാല്‍ ഇതിലും കര്‍ശന നിയമവുമായി വരുകയാണ് ബ്രിട്ടന്‍ സര്‍ക്കാര്‍. ഇനി ബ്രിട്ടനില്‍ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കണമെങ്കില്‍ തിരിച്ചറിയല്‍ രേഖ ആവശ്യമാണ്. എല്ലാ വെബ്‌സൈറ്റുകള്‍ക്കും ഇത് ബാധകമാണ്.

ലൈംഗികതയുളള ഉളളടക്കം കാണുന്നതിന് പ്രായം വ്യക്തമാക്കുന്നതിനാണ് സര്‍ക്കാരില്‍ നിന്ന് ആധികാരികമായി തിരിച്ചറിയില്‍ രേഖ ആവശ്യപ്പെടുന്ന എയ്ജ് ഐഡി സംവിധാനം കൊണ്ടുവരുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here