കഴിഞ്ഞ ദിവസമാണ് റഫാല്‍ സംബന്ധിച്ച രേഖകള്‍ മോഷണപ്പെട്ടുവെന്നും ഗുരുതരമായ ഈ കൃത്യം ചെയ്തവരെയും ആ രേഖകള്‍ പ്രസിദ്ധീകരിച്ച രണ്ടു പത്രങ്ങള്‍ക്കെതിരെയും ഇക്കാര്യം വെളിപ്പെടുത്തിയ അഭിഭാഷകനുമെതിരെയും ക്രിമിനല്‍ നിയമപ്രകാരം കേസെടുക്കണമെന്നും അഡ്വക്കേറ്റ് ജനറല്‍ സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു.

ഇതിനെ പിന്നാലെ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ ഉള്ളപ്പോള്‍ രേഖകള്‍ എങ്ങനെ മോഷണം പോയെന്നും ഈ രേഖ സൂക്ഷിക്കാന്‍ അറിയാത്ത ഇവരാണോ രാജ്യത്തെ സുരക്ഷിതമായി നോക്കുന്നത് എന്നിങ്ങനെ ട്രോളുകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

 

പലപ്പോഴും മോദി നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്നതും ട്രോളന്‍മാര്‍ ആയുധമാക്കി. ആ രേഖകള്‍ മോഷ്ടിച്ചു കൊണ്ടു പോയത് നെഹ്‌റു ആണെന്ന രീതിയിലുള്ള ട്രോളുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.