പുലിമുരുകന്‍ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി വൈശാഖ്‌
സംവിധാനം ചെയ്യുന്ന സിനിമയാണ് മധുരരാജ.

വൈശാഖ് തന്നെ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ പോക്കിരിരാജയുടെ രണ്ടാം പതിപ്പാണ് മധുരരാജ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കുകളും, മോഷന്‍ പോസ്റ്ററും ഒക്കെ നേരത്തെ ട്രെന്‍ഡ് ആയിരുന്നു.

ഇപ്പോള്‍ പുറത്തു വന്ന ഒരു പുതിയ സ്റ്റില്‍ ആണ് വൈറല്‍ ആകുന്നത്. നെടുമുടി വേണുവും മമ്മൂട്ടിയും ഒരുമിച്ച് നില്‍ക്കുന് ഒരു ചിത്രം. 70 വയസുള്ള അച്ഛനും 67 വയസുള്ള മകനും എന്ന തലക്കെട്ടോട് കൂടിയാണ് ഈ സ്റ്റില്‍ വൈറല്‍ ആകുന്നത്.

മമ്മൂട്ടി, നെടുമുടി വേണു എന്നിവര്‍ക്ക് പുറമേ സലീം കുമാര്‍, തമിഴ്താരം ജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ബോളിവുഡ് താരം സണ്ണി ലിയോണ്‍ ചിത്രത്തില്‍ ഒരു ഐറ്റം നമ്പറും അവതരിപ്പിക്കുന്നു.