വനിതാ ദിനത്തില്‍ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളുടെ ചുമതലകള്‍ എല്ലാം വനിതാ പൊലീസ് നിര്‍വഹിക്കും

അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് സംസ്ഥാനത്ത് പൊലാസ് സ്റ്റേഷനുകള്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഭരിക്കും. പ്രധാന ചുമതലകള്‍ മിക്കതും ഇന്ന് ഇവര്‍ നിര്‍വഹിക്കും.

എസ്‌ഐ റാങ്കിലോ അതിന് മുകളിലോ ഉള്ള വനിതകള്‍ ആയിരിക്കും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ ചുമതല നിര്‍വഹിക്കുന്നത്.

ഇന്ന് പൊതുജനങ്ങളുമായി ഇടപഴകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുന്നത് വനിതാ പൊലീസായിരിക്കും. ഒന്നിലധികം വനിതാ എസ്‌ഐമാര്‍ ഉള്ള സ്റ്റേഷനില്‍ നിന്നും സമീപ സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ ചുമതലയിലേക്ക് നിയോഗിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News