“ഇന്ന് കേരളത്തിലെ സ്ത്രീകളെക്കുറിച്ച് ഇന്ത്യയാകെ ഏറെ അഭിമാനിക്കുന്നു”, കേരളത്തിലെ സ്ത്രീകള്‍ക്ക് വനിതാദിന സന്ദേശം നല്‍കി ബൃന്ദ കാരാട്ട്

ന്യൂഡല്‍ഹി: കേരളത്തിലെ സ്ത്രീകള്‍ക്ക് വനിതാദിന സന്ദേശം നല്‍കി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. സംഘപരിവാറും അവസരവാദികളായ യു.ഡി.എഫും കേരളത്തെ ഇരുണ്ടയുഗത്തിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുന്നതിനെതിരെ സമരം ചെയ്യുന്ന കേരളത്തിലെ സ്ത്രീകളെ അഭിവാദ്യം ചെയ്യുന്നതായി ബൃന്ദ കാരാട്ട് പറഞ്ഞു.

പ്രിയപെട്ട സഹോദരീസഹോദരന്മാരെ, അന്താരാഷ്ട്ര മഹിളാദിനത്തില്‍ നിങ്ങള്‍ക്കെന്റെ അഭിവാദ്യങ്ങള്‍. കേരളത്തിലെ എന്റെ എല്ലാ സഹോദരിമാര്‍ക്കും അഭിവാദ്യങ്ങള്‍. തീര്‍ച്ചയായും, എന്റെ എല്ലാ സഹോദരന്‍മാര്‍ക്കും അഭിവാദ്യങ്ങള്‍ ഉണ്ട്. എല്ലാ കാലത്തും നിങ്ങള്‍ ഞങ്ങളുടെ സമരങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News