കേരളത്തിലെ രാഷ്ട്രീയ ട്രോളുകളില്‍ ഏറ്റവും കൂടുതല്‍ കഥാപാത്രമായിട്ടുള്ള വ്യക്തികളില്‍ ഒരാളാണ് കുമ്മനം രാജശേഖരന്‍.

കുമ്മനം മിസോറാമിലേക്ക് പോയതോടെ ട്രോള്‍ ക്ഷാമം ഉണ്ടാകുമെന്ന ആശങ്ക അന്നേ ട്രോളന്‍മാര്‍ക്ക് ഉണ്ടായിരുന്നു.

ഇപ്പോഴിതാ, മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച കുമ്മനത്തെ ആവേശത്തോടെയാണ് സോഷ്യല്‍മീഡിയ സ്വീകരിക്കുന്നത്. കമോണ്‍ട്രാ കുമ്മേഷേ, വി ആര്‍ വെയിറ്റിംഗ് എന്ന ഹാഷ് ടാഗ് സഹിതമാണ് സോഷ്യല്‍മീഡിയയിലെ ആഘോഷം.