ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടീം ഇന്ത്യ മത്സരത്തിന് ഇറങ്ങുന്നത് ആര്‍മി ക്യാപ് ധരിച്ച്.

ഇന്ത്യന്‍ സൈന്യത്തോടുള്ള ആദരസൂചകമായാണ് ഇന്ത്യന്‍ ടീം ആര്‍മി ക്യാപ് ധരിച്ചിറങ്ങുന്നത്. ഇന്നത്തെ മത്സരത്തിന്റെ മാച്ച് ഫീ വീരമൃത്യ വരിച്ച ജവാന്മാരുടെ കുടുംബത്തിന് സമര്‍പ്പിക്കും.

മത്സരത്തില്‍ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. മാറ്റങ്ങളില്ലാതെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ഇന്നത്തെ മത്സരം വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര ലഭിക്കും.