‘ഞാന്‍ അനഘ’യ്ക്ക് മികച്ച പ്രതികരണം

സ്ത്രീശാക്തീകരണ ബോധവത്കരണം ലക്ഷ്യം വച്ച് കാസറഗോഡ് ജില്ലയിലെ വനിതാ പോലീസ് തുടക്കമിട്ട ഞാന്‍ അനഘ എന്ന നാടകത്തിന് മികച്ച പ്രതികരണം.

ചുരുങ്ങിയ കാലയളവിനുള്ളില്‍ 25 ഓളം വേദികളില്‍ നിറഞ്ഞ കയ്യടികള്‍ ഏറ്റുവാങ്ങിയാണ് നാടകം മുന്നേറുന്നത്. ഈ വര്‍ഷത്തെ ലോക വനിതാ ദിനത്തിലും സ്ത്രീ ശാക്തീകരണ പരിപാടികളുമായി കേരളത്തിലെ വനിതാ പോലീസ് ഓഫീസര്‍മാര്‍ സജീവമാണ്.

കാസറഗോഡ് ജില്ലാ പോലീസ് മേധാവിയായിരുന്ന എ ശ്രീനിവാസ് ഐ പി എസ്സിന്റെ ആശയത്തില്‍ നിന്നാണ് ഞാന്‍ അനഘ എന്ന നാടകത്തിന്റെ പിറവി.തിരക്കുകള്‍ക്കിടയില്‍ സമയം കണ്ടെത്തി പരിശീലനം നടത്തിയും ശമ്പളത്തില്‍ നിന്ന് ചിലവിനായുള്ള പണം കണ്ടെത്തിയും പത്തോളം വനിതാ പൊലീസുകാര്‍ നാടകം അരങ്ങിലെത്തിച്ചു. കാസറഗോഡ് വനിതാ സെല്‍ സിഐ ആയിരുന്ന പിവി നിര്‍മലയാണ് നാടകം രചിച്ചത്.

സിവില്‍ പോലീസ് ഓഫീസര്‍ രാമകൃഷ്ണന്‍ ചാലിങ്കാലാണ് സംവിധാനം.ഗാര്‍ഹിക പീഡനം, ബലാത്സംഗം,കുട്ടികള്‍ക്കെതിരായ അതിക്രമം തുടങ്ങിയ പ്രമേയമായി നാടകം അരങ്ങില്‍ എത്തിയപ്പോള്‍ അത് സ്ത്രീ മുന്നേറ്റത്തിന് കരുത്ത് പകരുന്നതായി.പീഡനങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണ് സ്ത്രീകള്‍ എന്ന ധാരണ തിരുത്താനും അടിമത്വം അലങ്കരമാണെന്ന് കരുതുന്നവര്‍ക്ക് ശരി പറഞ്ഞു കൊടുടുക്കാനും ഞാന്‍ അനഘ എന്ന നാടകത്തിന് സാധിച്ചു.

വനിതാ ശിശു വികസന വകുപ്പിന്റെ സധൈര്യം മുന്നോട്ട് എന്ന പരിപാടിയുടെ ഭാഗമായും നാടകം അവതരിപ്പിച്ചു. എല്ലാ വേദികളിലും മികച്ച സ്വീകരണമാണ് നാടകത്തിന് ലഭിച്ചത്.

2019 ലോക വനിത ദിനത്തിലും നിരവധി സ്ത്രീ ശാക്തീകാരണ ബോധവല്‍ക്കരണ പരിപാടികളാണ് വനിതാ പോലീസിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News