ചര്‍ച്ച വിജയം; കെഎസ്ആര്‍ടിസി പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

കെഎസ്ആർടി സിയിൽ നിന്നും പിരിച്ചുവിട്ട താൽകാലിക ജീവനക്കാരുടെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ആവസാനിപ്പിച്ചു.

ഗതാഗതമന്ത്രി എ.കെ ശശിന്ദ്രനുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. പൊതുമേഖലാ സ്ഥാപനത്തിൽ 5 വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് ലീവ് വേക്കൻസിയിൽ നിയമനം നൽകാമെന്നതാണ് സർക്കാർ ഉറപ്പ്.

ഏ.ജിയിൽ നിന്നും ലഭിച്ച നിയംമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് 47 ദിവസമായി സമരം ചെയ്ത് വന്ന കെ എസ് ആർ ടി സി താൽകാലിക ജീവനക്കാർ അശ്വാസമാകുന്ന തീരുമാനം സർക്കാർ കൈകൊണ്ടത്.

പൊതുമേഖലാ സ്ഥാപനത്തിൽ അഞ്ച് വർഷം പ്രവൃത്തി പരിചയമുള്ള കണ്ടക്ടർമാർക്ക് ലീവ് വെക്കൻസിയിൽ നിയമനം നൽകാമെന്ന് ചർച്ചയിൽ ഗതാഗതമന്ത്രി എ.കെ ശശിന്ദ്രൻ താൽകാലിക ജീവനക്കാർക്ക് ഉറപ്പ് നൽകി.

ലീവ് വെക്കൻസി വരുമ്പോൾ സർവീസ് മുടങ്ങാതിരിക്കാനും തീരുമാനം സഹായകരമാകും. ഓരോ സോണൽ
ഓഫിസർമാർക്കാണ് താൽകാലിക ജീവനക്കാരെ നിയമിക്കാനുള്ള അധികാരം നൽകിയിരിക്കുന്നത്.

സർക്കാർ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാനിപ്പിക്കാന്‍ സമരക്കാർ തയ്യാറായത്.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കെ എസ് ആർ ടി സിയിൽ നിന്നും താൽകാലിക ജീവനക്കാരായ കണ്ടക്ടർമാരെ സർക്കാർ പിരിച്ചുവിട്ടത്. ഇപ്പോൾ അവരെ സർക്കാർ കൈവെടിയില്ല എന്നതാണ് പുതിയ തീരുമാനത്തിലുടെ തെളിയിച്ചതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News