ശ്രീ ശങ്കരാചാര്യ സര്‍വകലാശാല യൂണിയന്‍ ഇനി പെണ്‍കുട്ടികള്‍ ഭരിക്കും. വനിതാ ദിനത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ചു. യൂണിയന്‍ ഭാരവാഹികളുടെ സത്യപ്രതിജ്ഞ കാലടി മുഖ്യ കേന്ദ്രത്തില്‍ വച്ച് നടന്നു.

ചെയര്‍ പേഴ്‌സണ്‍ ആയി പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രത്തിലെ സ്രേഷ എന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ആയി പന്മന പ്രാദേശിക കേന്ദ്രത്തിലെ ആര്‍ച്ച, ജനറല്‍ സെക്രട്ടറി ആയി കാലടി മുഖ്യ കേന്ദ്രത്തിലെ ശിശിര ശശികുമാര്‍, ജോയിന്റ് സെക്രട്ടറി മാരായി കാലടി മുഖ്യ കേന്ദ്രത്തിലെ റ്റിജി തോമസ്, മിത്ര മധു, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ആയി കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ മേഘ ദാസ്  തിരൂര്‍ പ്രാദേശിക കേന്ദ്രത്തിലെ അഞ്ജുഷ തുടങ്ങിയവരും 12 യൂണിയന്‍ കൗണ്‍സിലര്‍ മാരും ചുമതലയേറ്റു.