കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാല രജിസ്ട്രാറുടെ പൂര്‍ണ അഡീഷണല്‍ ചുമതല ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ്‌ലോങ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ മേധാവി ഡോ. കെ. സാബുക്കുട്ടനും പരീക്ഷ കണ്‍ട്രോളറുടേത് സ്‌കൂള്‍ ഓഫ് ബയോസയന്‍സസിലെ പ്രൊഫ. ഡോ. ബി. പ്രകാശ് കുമാറിനും ഫിനാന്‍സ് ഓഫീസറുടേത് ജോയിന്റ് രജിസ്ട്രാര്‍ (ഫിനാന്‍സ്) വത്സമ്മ കരുണാകരനും നല്‍കി ഉത്തരവായി.

സര്‍വകലാശാല നിയമം ഭേദഗതി ഓര്‍ഡിനന്‍സ് പ്രകാരം രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണി, പരീക്ഷ കണ്‍ട്രോളര്‍ ഡോ. തോമസ് ജോണ്‍ മാമ്പറ, ഫിനാന്‍സ് ഓഫീസര്‍ എബ്രഹാം ജെ. പുതുമന എന്നിവര്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് നടപടി.