പ്രൊഫഷണല്‍ നൃത്ത ചുവടുകളുമായി കാണികളെ അമ്പരപ്പിച്ച് മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍

ചരിത്രത്തിലാദ്യമായി മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ പ്രൊഫഷണല്‍ നൃത്ത സംഘത്തിനൊപ്പം സ്റ്റേജില്‍ നൃത്തം അവതരിപ്പിച്ചു.

അന്തര്‍ദേശീയ വനിതാ ദിനത്തോട് അനുബന്ധിച്ചാണ് മാനസികമായി വെല്ലുവിളി നേരിടുന്ന പത്തോളം കുട്ടികള്‍ നൃത്തം അവതരിപ്പിച്ചത്.

തിരുവനന്തപുരം വിമന്സ് കോളേജില്‍ നടന്ന ഫ്യൂഷന്‍ നൃത്തമേള കാണാന്‍ നിരവധി പേരെത്തിയിരുന്നു

മാനസികമായി വെല്ലുവിളികള്‍ നേരിടുന്ന പ്രദീപും,മീനുവും,സാനിയുമെല്ലാം വേദിയില്‍ ചുവട് വെച്ചത് കണ്ടാല്‍ ഇവര്‍ പ്രൊഫഷണലായി നൃത്തം പഠിച്ചിട്ടില്ലെന്ന് ആരും പറയില്ല.

അത്രമേല്‍ സ്വഭാവികമായിട്ടാണ് ഇവര്‍ ഹവാനോ മ്യൂസിക്ക് വീഡീയോയുടെ ഇന്ത്യന്‍ പതിപ്പിന് ചുവട് വെച്ചത്.

മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ പഠിക്കുന്ന തിരുവനന്തപുരത്തെ CIMRലെ വിദ്യാര്‍ത്ഥികളായ പത്തോളം കുട്ടികളാണ് പ്രൊഫഷണല്‍ നൃത്തസംഘത്തിനൊപ്പം ചുവട് വെച്ച് വേദി കീഴടക്കിയത്.

ഭാരതീയ നൃത്തരൂപമായ ഭരതനാട്യവും,ജാപ്പനീസ് ആയോധന മുറയായ കരാട്ടേയും,കൊളബ്യന്‍ വ്യായാമ മുറയായ സുംബാ നൃത്തവും തമ്മില്‍ യോജിപ്പിച്ച ഫ്യൂഷന്‍ നൃത്തരൂപത്തിനൊപ്പമാണ് കുട്ടികള്‍ ചുവട് വെച്ചത്.

അമേരിക്കന്‍ സംഗീതജ്ഞ ക്യാമില കബീലോയുടെ പ്രശസ്തമായ വരികള്‍ക്ക് കര്‍ണ്ണാടക സംഗീതത്തിന്റെ ഫ്‌ളേവര്‍ നല്‍കി എന്നതുള്‍പെടെ നിരവധി പരീക്ഷണങ്ങള്‍ നിറഞ്ഞതായിരുന്നു നൃത്തവിന്യാസം.

പ്രശസ്ത നര്‍ത്തകി ദീപ്തി വിധുപ്രതാപും, കരാട്ടേ മാസ്റ്റര്‍ വിനോദും, സുംബാ ഡാന്‍സ് കോറിയോഗ്രാഫര്‍ ചാള്‍സിന്റെയും ഒരു മാസം നീണ്ട് നിന്ന ശ്രമകരമായ അധ്വാനമാണ് കുട്ടികളെ വേദിലെത്തിച്ചത്.

എന്നാല്‍ പ്രതീക്ഷിച്ചതിനെക്കാള്‍ മികച്ച അവതരണം കുട്ടികള്‍ നടത്തിയപ്പോള്‍ കാണികളുടെ കണ്ണുകള്‍ അമ്പരപ്പ് കൊണ്ട് ഇറനണിഞ്ഞു .

അന്തര്‍ദേശീയ വനിതാ ദിനത്തോട് അനുബന്ധിച്ച് സ്വസ്തി ഫൗണ്ടേഷനാണ് തിരുവനന്തപുരം വിമണ്‍സ് കോളേജില്‍ പരിപാടി സംഘടിപ്പിച്ചത്.

ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ ഇതാദ്യമായിട്ടാണ് മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ പ്രൊഫഷണല്‍ നൃത്തസംഘത്തിനൊപ്പം വേദിയിലെത്തുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News