ആയിരം രൂപയുടെ പേരില്‍ തല്ലി, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പകവീട്ടി; യുവാവിനെ സുഹൃത്ത് വെട്ടിനുറുക്കി ബാഗിലാക്കി ഉപേക്ഷിച്ചു

മൂന്നു വര്‍ഷം മുന്‍പ് ആയിരം രൂപയുടെ പേരില്‍ തല്ലിയതിന് പ്രതികാരമായി സുഹൃത്തിനെ യുവാവ് വെട്ടിനുറുക്കി ബാഗിലാക്കി. 20 കാരനായ സനോജ് ആണ് കൊല്ലപ്പെട്ടത്. 22 കാരനായ ആകാശാണ് പ്രതി.

ഡല്‍ഹിയിലാണ് സംഭവം. കടം നല്‍കിയ ആയിരം രൂപ നല്‍കാതിരുന്ന തര്‍ക്കത്തിലാണ് കൊല്ലപ്പെട്ട സനോജ് ആകാശിനെ മര്‍ദിച്ചത്. ഇതിന്റെ പ്രതികാരമാണ് 3 വര്‍ഷങ്ങള്‍ക്ക് ശേഷം ആകാശ് ക്രൂരമായി തീര്‍ത്തത്.

ഇരുവരും ലഹരിക്ക് അടിമകളും പല ക്രിമിനല്‍ കേസുകളില്‍ പ്രതികളും ആണ്. ആകാശ് കുറ്റം സമ്മതിക്കുകയും മൃതദേഹം ഉപേക്ഷിച്ച ബാഗ് കാണിച്ചു കൊടുക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News