മുന്‍മന്ത്രിയും സിപിഐഎം നേതാവുമായ വി ജെ തങ്കപ്പന്‍ അന്തരിച്ചു. 84 വയസായിരുന്നു. 1987-91 കാലഘട്ടത്തില്‍ നായനാര്‍ മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയായിരുന്നു. നെയ്യാറ്റിന്‍കരയിലെ വീട്ടില്‍ വച്ച് ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം.

കമ്മ്യൂണിസ്റ്റ് നേതാവും അഭിഭാഷകനുമായ തങ്കപ്പന്‍ 1934 ഏപ്രില്‍ 20 നാണ് ജനിച്ചത്. 1963 ല്‍ ആണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗം ആകുന്നത്.

1968-79 കാലഘട്ടത്തില്‍ നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി കൗണ്‍സിലറായും 1979-84 കാലഘട്ടത്തില്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

1983 ലാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1987 ല്‍ അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.