ജമ്മു കശ്മീരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്ത വ്യാജമെന്ന് പ്രതിരോധമന്ത്രാലയം

ജമ്മു കശ്മീരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്ത വ്യാജമെന്ന് പ്രതിരോധമന്ത്രാലയം. കഴിഞ്ഞ ദിവസം രാത്രി ബുദ്ഗാം ജില്ലയിലെ ക്വാസിപുരയില്‍ സൈനികന്‍ മുഹമ്മദ് യാസീനെ തട്ടിക്കൊണ്ടുപോയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ ഇത് തെറ്റാണെന്നും സൈനികന്‍ സുരക്ഷിതനാണെന്നുമാണ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയത്.

ഇതിനിടെ കിഷ്ത്വാര്‍ ഡെപ്യൂട്ടി കമ്മീഷണറുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് എകെ 47 മോഷണം പോയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തു. അതേസമയം കശ്മീരിലെ കെര്‍ണി സെക്ടറില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരുക്കേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News