വയനാട്ടില്‍ സ്വാധീനം ശക്തമാക്കുന്നതിന്റെ ഭാഗമായി സുഗന്ധഗിരിയില്‍ മാവോയിസ്റ്റുകള്‍ ഏറെയും ഇടപെട്ടത് ആദിവാസി ഊരുകളില്‍.

ഭീഷണി അസഹ്യമായതോടെ മാവോയിസ്റ്റുകള്‍ രൂപീകരിച്ച യൂണിറ്റില്‍ ചിലര്‍ അംഗങ്ങളാവാന്‍ നിര്‍ബന്ധിതരുമായി.

സുഗന്ധഗിരിയിലെ അംബ പ്രദേശം കേന്ദ്രീകരിച്ചാണ് അക്രമം നടത്തി ആദിവാസികളെ വരുതിയിലാക്കാന്‍ ശ്രമിച്ചത്.

ഗര്‍ഭിണികളെ പോലും ഇവര്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. വിക്രംഗൗഡ, സുന്ദരി, സോമന്‍, ജലീല്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്.

ഭക്ഷ്യസാധനങ്ങളും മറ്റും തട്ടിയെടുക്കുന്നതിന് പുറമെ തങ്ങള്‍ക്കൊപ്പം ചേരാനും നിര്‍ബന്ധിച്ചിരുന്നു.

ഇവരുടെ ഏറ്റവും കൂടുതല്‍ ഉപദ്രവം ഏറ്റുവാങ്ങിയത് ആദിവാസിയായ യുവതിയാണ്. ഗര്‍ഭിണിയായ ഇവരുടെ വീട്ടില്‍ നിരവധിതവണ സംഘമെത്തുകയും സാധനങ്ങള്‍ എടുത്തുകൊണ്ടുപോകുകയും ചെയ്തു.