“67 വയസുള്ള മകനും 70 വയസുള്ള അച്ഛനും മാസ് ആണെങ്കില്‍, ഈ 58 വയസുള്ള മകനും 55 വയസുള്ള അച്ഛനും കൊലമാസാണ്” മധുരരാജക്കൊപ്പം വൈറലായി മറ്റൊരു ചിത്രവും

ഇന്നലെയാണ് മമ്മൂട്ടി നായകനാകുന്ന മധുരരാജ എന്ന ചിത്രത്തിലെ ഒരു സ്റ്റില്‍ പുറത്തിറങ്ങിയത്. നെടുമുടി വേണുവും മമ്മൂട്ടിയും കൂടി നില്‍ക്കുന്ന ഒരു സ്റ്റില്‍ ആയിരുന്നു അത്.

പക്ഷേ അതിനെ വൈറലാക്കിയത് കുടെ ഉണ്ടായിരുന്ന ക്യാപ്ഷന്‍ ആണ്. ജ70 വയസായ അച്ഛനും 67 വയസായ മകനും എന്നായിരുന്നു ആ ക്യാപ്ഷന്‍.

നെടുമുടി വേണുവും മമ്മൂട്ടിയും തമ്മിലുള്ള പ്രായ വ്യത്യാസം ആയിരുന്നു അത്.

ആ വൈറല്‍ ചിത്രത്തിന് മറുപടിയുമായി ആണ് ചില ട്രോളന്‍മാര്‍ ഇന്നലെ പ്രത്യക്ഷപ്പെട്ടത്. ഇത് അച്ഛനെക്കാള്‍ പ്രായമുള്ള മകന്‍ എന്ന ക്യാപ്ഷനോടെ ആണ് ഇത് വൈറല്‍ ആയത്.

67 വയസുള്ള മകനും 70 വയസുള്ള അച്ഛനും മാസ് ആണെങ്കില്‍ 58 വയസുള്ള മകനും 55 വയസുള്ള അച്ഛനും കൊലമാസാണ് എന്നതാണ് ട്രോള്‍.

മറ്റാരുമല്ല മോഹന്‍ലാലും സായ്കുമാറും ആണിത്. ഛോട്ടാ മുംബൈയില്‍ ആണ് ഇരുവരും അച്ഛനും മകനുമായി അഭിനയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News