”സ്ഥാനാര്‍ത്ഥിത്വം കൊണ്ട് കുമ്മനത്തിന് നഷ്ടം മാത്രം, കടിച്ചതും പിടിച്ചതും പോയ അവസ്ഥയിലാകും”

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുന്നത് കൊണ്ട് കുമ്മനം രാജശേഖരന് നഷ്ടം മാത്രമേ ഉണ്ടാകൂയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കടിച്ചതും പിടിച്ചതും പോയ അവസ്ഥയിലാകും കുമ്മനമെന്നും കടകംപള്ളി പറഞ്ഞു.

തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ കുമ്മനം മിസോറാം ഗവര്‍ണര്‍ പദവി ഇന്നലെ രാജിവെച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കടകംപള്ളി.

എല്‍ഡിഎഫിലെ സി ദിവാകരനും യുഡിഎഫിലെ ശശി തരൂരുമാണ് തിരുവനന്തപുരത്ത് മത്സരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News