സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ എല്‍ഡിഎഫ് ലോക്‌സഭാ മണ്ഡലം കണ്‍വന്‍ഷനുകള്‍ക്ക് ഇന്ന് തുടക്കമാകും

തിരുവനന്തപുരം: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ എല്‍ഡിഎഫ് ലോക്‌സഭാ മണ്ഡലം കണ്‍വന്‍ഷനുകള്‍ക്ക് ഞായറാഴ്ച തുടക്കമാകും. പാലക്കാട്ടാണ് ആദ്യ കണ്‍വന്‍ഷന്‍. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. വിവിധ കക്ഷിനേതാക്കളായ കെ ഇ ഇസ്മായില്‍, അഡ്വ. വി മുരുകദാസ്, എ കെ ശശീന്ദ്രന്‍, മാത്യൂസ് കോലഞ്ചേരി, എം കെ ഭാസ്‌കരന്‍, മോന്‍സി തോമസ്, എന്‍ കെ അബ്ദുള്‍ അസീസ്, നയിബ് മാത്യു, എം പി പോളി എന്നിവര്‍ പങ്കെടുക്കും.

തിങ്കളാഴ്ച

കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ, ആറ്റിങ്ങല്‍ കണ്‍വന്‍ഷനുകള്‍ തിങ്കളാഴ്ച നടക്കും. കോഴിക്കോട്ട് എം പി വീരേന്ദ്രകുമാര്‍ എംപി ഉദ്ഘാടനം ചെയ്യും. എളമരം കരീം, പന്ന്യന്‍ രവീന്ദ്രന്‍, സി കെ നാണു, എ കെ ശശീന്ദ്രന്‍, ഇ പി ആര്‍ വേശാല, നജീബ് പാലക്കണ്ടി, പ്രൊഫ. എ പി അബ്ദുള്‍ വഹാബ്, സാലി മുഹമ്മദ്, അഡ്വ. മാത്യു കുന്നപ്പള്ളി എന്നിവര്‍ പങ്കെടുക്കും.

മലപ്പുറത്ത് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുള്‍ വഹാബ് ഉദ്ഘാടനം ചെയ്യും. എ വിജയരാഘവന്‍, കെ ഇ ഇസ്മായില്‍, അഡ്വ. വി മുരുകദാസ്, അഡ്വ. ബാബു കാര്‍ത്തികേയന്‍, എ അബ്ദുള്‍ ഖാദര്‍, പ്രൊഫ. എബ്രഹാം പി മാത്യു, കെ പി പീറ്റര്‍, കെ ടി മുജീബ് റഹ്മാന്‍, മാത്യു സ്റ്റീഫന്‍ എന്നിവര്‍ പങ്കെടുക്കും.

തൃശൂരില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കാനം രാജേന്ദ്രന്‍, ബെന്നി മുഞ്ഞേലി, പി കെ രാജന്‍ , സി ആര്‍ വത്സന്‍, എം എ പൗലോസ്, അഡ്വ. പോള്‍ ജോസഫ്, എന്‍ കെ അബ്ദുള്‍ അസീസ്, കെ കെ വിദ്യാധരന്‍, എം പി പോളി എന്നിവര്‍ പങ്കെടുക്കും.

എറണാകുളത്ത് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യും. ബിനോയ് വിശ്വം, കെ കൃഷ്ണന്‍കുട്ടി, ടി പി പിതാംബരന്‍,

വി കെ മനോഹരന്‍, പ്രൊഫ. വി ജെ പാപ്പു, എം വി മാണി, എം എ ലത്തീഫ്, ഫാ. മാത്യൂസ് കണ്ടോന്ത്രയ്ക്ക , പി സി ജോസഫ് എന്നിവര്‍ പങ്കെടുക്കും.

ആലപ്പുഴയില്‍ ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. വി കെ രാജു, അഡ്വ. ജോര്‍ജ് തോമസ്, തോമസ് ചാണ്ടി, ചവറ സരസന്‍, ജി ശശിധരപ്പണിക്കര്‍, പി എം മാത്യു, ഡോ. എ എ അമീന്‍, സജു എടക്കാട്, ഏലിയാസ് സക്കറിയ എന്നിവര്‍ പങ്കെടുക്കും.

ആറ്റിങ്ങലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. കെ പ്രകാശ് ബാബു, ജമീല പ്രകാശം, രവികുമാര്‍, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, റൂഫസ് ഡാനിയല്‍, സി വേണുഗോപാലന്‍നായര്‍, പ്രിയ ബിജു, അഡ്വ. ആന്റണി രാജു, കവടിയാര്‍ ധര്‍മന്‍ എന്നിവര്‍ പങ്കെടുക്കും.

ചൊവ്വാഴ്ച

കാസര്‍കോട്, കണ്ണൂര്‍, വടകര, ആലത്തൂര്‍, ചാലക്കുടി, കോട്ടയം, പത്തനംതിട്ട, മാവേലിക്കര, കൊല്ലം കണ്‍വന്‍ഷനുകള്‍ ചൊവ്വാഴ്ച നടക്കും. കാസര്‍കോട്ട് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനംചെയ്യും. പി കരുണാകരന്‍, അഡ്വ. പി എ സഫറുള്ള, കെ കെ രാജന്‍, എം അനന്തന്‍ നമ്പ്യാര്‍, വി കെ കുഞ്ഞിരാമന്‍, കുഞ്ഞിരാമന്‍നായര്‍, കാസിം ഇരിക്കൂര്‍, പി എം മൈക്കിള്‍, അഡ്വ. മാത്യു കുന്നപ്പള്ളി എന്നിവര്‍ പങ്കെടുക്കും.
കണ്ണൂരില്‍ മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനംചെയ്യും. പന്ന്യന്‍ രവീന്ദ്രന്‍, അഡ്വ. സെയ്ഫുദ്ദീന്‍, പ്രൊഫ.ജോബ് കാട്ടൂര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, പ്രൊഫ.ശങ്കരന്‍, നജീബ് പാലക്കണ്ടി, ബി ഹംസാ ഹാജി, കെ സി ജേക്കബ് , അഡ്വ. എ ജെ ജോസഫ് എന്നിവര്‍ പങ്കെടുക്കും.

വടകരയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സത്യന്‍ മൊകേരി, സി കെ നാണു, ആലിക്കോയ, യു ബാബു ഗോപിനാഥ്, എം വി ശ്രേയാംസ് കുമാര്‍, നജീബ് പാലക്കണ്ടി, എം എ ലത്തീഫ്, സിറാജ് തയ്യില്‍, പ്രൊഫ.ജോണ്‍ ജോസഫ് എന്നിവര്‍ പങ്കെടുക്കും.

ആലത്തൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കെ ഇ ഇസ്മായില്‍, അഡ്വ. വി മുരുകദാസ്, പി കെ രാജന്‍, കെ ധര്‍മരാജന്‍, വി കുഞ്ഞാലി, മോന്‍സി തോമസ്, സി എച്ച് മുസ്തഫ, നയിബ് മാത്യു, എം പി പോളി എന്നിവര്‍ പങ്കെടുക്കും.

ചാലക്കുടിയില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ബേബി ജോണ്‍, വി എസ് സുനില്‍കുമാര്‍, ടി പി പീതാംബരന്‍, അനില്‍ കാഞ്ഞിലി, യൂജിന്‍ മോറേലി, എം വി മാണി, സുബൈര്‍ പടപ്പ്, പി ടി എബ്രഹാം, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും.

കോട്ടയത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വൈക്കം വിശ്വന്‍, അഡ്വ. ബിജിലി ജോസഫ്, മാണി സി കാപ്പന്‍, സാബു മുരിക്കവേലി, സണ്ണി തോമസ്, പി എം മാത്യു, എം എ സുലൈമാന്‍, സ്‌കറിയാ തോമസ്, എം ജെ വര്‍ക്കി മറ്റത്തില്‍ എന്നിവര്‍ പങ്കെടുക്കും.

പത്തനംതിട്ടയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. കെ രാജു, മാത്യു ടി തോമസ്, മാത്യു ജോര്‍ജ്, പി പി ജോര്‍ജ്കുട്ടി, ഷെയ്ഖ് പി ഹാരീസ്, ആര്‍ ബാലകൃഷ്ണപിള്ള, സാദാത്ത് ചാരുംമൂട്, ബേബിച്ചന്‍ തേക്കുംമൂട്ടില്‍ , ജോര്‍ജ് കുന്നപ്പുഴ എന്നിവര്‍ പങ്കെടുക്കും. മാവേലിക്കരയില്‍ കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. എം വി ഗോവിന്ദന്‍, കെ പ്രകാശ് ബാബു, കെ എസ് പ്രദീപ് കുമാര്‍, തോമസ് ചാണ്ടി, പി ജി ഗോപി, ഷെയ്ഖ് പി ഹാരിസ്, എച്ച് മുഹമ്മദലി, ജോസ് പുതുമന, കെ സി ജോസഫ് എന്നിവര്‍ പങ്കെടുക്കും.

കൊല്ലത്ത് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യും. ബിനോയ് വിശ്വം, കായിക്കര ഷംസുദ്ദീന്‍, പി കെ മുരളീധരന്‍, ഇ കെ മുരളി, വി സുരേന്ദ്രന്‍പിള്ള, ആര്‍ ബാലകൃഷ്ണപിള്ള, ഡോ.എ എ അമീന്‍, പെരിനാട് വിജയന്‍, ജോസ് പാറേക്കാട് എന്നിവര്‍ പങ്കെടുക്കും.

ബുധനാഴ്ച

ഇടുക്കി, തിരുവനന്തപുരം കണ്‍വന്‍ഷനുകള്‍ ബുധനാഴ്ച നടക്കും. ഇടുക്കിയില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ് ഉദ്ഘാടനംചെയ്യും. എം എം മണി, സി എന്‍ ജയദേവന്‍, അഡ്വ.ജോസ് തെറ്റയില്‍, വി ജി രവീന്ദ്രന്‍, അഡ്വ.ടി വി വര്‍ഗീസ്, കെ ജെ സോഹന്‍, അഡ്വ.പോള്‍ ജോസഫ്, എച്ച് മുഹമ്മദ് അലി, ഡോ. ഷാജി കടമല എന്നിവര്‍ പങ്കെടുക്കും.തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. കാനം രാജേന്ദ്രന്‍, ഡോ. എ നീലലോഹിതദാസ്, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ചാരുപാറ രവി, വേണുഗോപാലന്‍നായര്‍, എം എം മാഹീന്‍, അഡ്വ. ആന്റണി രാജു, ആര്‍ സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.

വ്യാഴാഴ്ച

വയനാട്, പൊന്നാനി മണ്ഡലം കണ്‍വന്‍ഷനുകള്‍ വ്യാഴാഴ്ച നടക്കും. വയനാട്ടില്‍ എം പി വീരേന്ദ്രകുമാര്‍ എംപി ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കെ കെ ശൈലജ, പി പി ദിവാകരന്‍, ആലീസ് മാത്യു, പി കെ ബാബു, ശ്രേയാംസ് കുമാര്‍, നജീബ് പാലക്കണ്ടി, നാസര്‍ കോയ തങ്ങള്‍, സജി മാത്യു തോമ്പുന്തക്ക, അഡ്വ.എ ജെ ജോസഫ് എന്നിവര്‍ പങ്കെടുക്കും.

പൊന്നാനിയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ബിനോയ് വിശ്വം, ആര്‍ മുഹമ്മദ് ഷാ, എ കെ ശശീന്ദ്രന്‍, എ ശിവപ്രകാശ്, സബാഹു പുല്‍പ്പറ്റ, കെ പി പീറ്റര്‍, അഹമ്മദ് ദോവര്‍കോവില്‍, ജോര്‍ജ് ഇടപ്പരത്തി, ജോര്‍ജ് അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here