ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററില്‍ അഭിനന്ദന്‍; സൈനികരെ വിറ്റ് വോട്ടാക്കേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പരസ്യത്തിലും പ്രചാരണത്തിലും രാഷ്ട്രീയ പാര്‍ട്ടികള്‍ സൈനികരുടെ ചിത്രം ഉപയോഗിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്. 2013 ല്‍ മുതല്‍ ഇതിന് വിലക്കുണ്ടെന്നും അവര്‍ അറിയിച്ചു.

വിങ് കമാണ്ടര്‍ അഭിനന്ദന്റെ ചിത്രം ബിജെപി പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ടത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് നടപടി.

പ്രധാനപ്പെട്ട നഗരങ്ങളില്‍ സ്ഥാപിച്ച പോസ്റ്ററുകളില്‍ നരേന്ദ്രമോദി, അമിത് ഷാ എന്നിവര്‍ക്കൊപ്പം ആണ് അഭിനന്ദന്റെ ചിത്രവും ഉപയോഗിച്ചത്.

വിങ് കമാന്‍ഡര്‍ അഭിനന്ദിന്റെ ചിത്രം ബിജെപി പോസ്റ്ററില്‍ ഉപയോഗിച്ചത് വ്യാപക വിമര്‍ശനം നേരിട്ടിരുന്നു.

സൈനികരുടെ ചിത്രം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍നാവികസേനാ മേധാവി എല്‍ രാമദാസ് പരാതി ഇലക്ഷന്‍ കമ്മീഷന് നല്‍കുകയും ചെയ്തിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here