ബോളിവുഡിന്റെ ഗ്ലാമര്‍ ക്വീന്‍ ആണ് കരീന കപൂര്‍. 38–ാം വയസിലും താരത്തിന്റെ സൗന്ദര്യത്തിനു യാതൊരു മാറ്റവുമില്ല. ഒരു നീണ്ട ഇടവേള കഴിഞ്ഞ് സിനിമയില്‍ മടങ്ങിവരവിന് ഒരുങ്ങുന്ന താരത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നത് വിമര്‍ശന ശരങ്ങളാണ്. അര്‍ബ്ബാസ് അവതാരകനായുള്ള വെബ്‌സീരിയലില്‍ താരത്തിനെതിരെ വന്‍ വിമര്‍ശനങ്ങള്‍ ആയിരുന്നു ഉയര്‍ന്നുവന്നത്

വികാര ഭരിതയായിട്ടായിരുന്നു കരീനയുടെ മറുപടി. കരീനയെ ആന്റി എന്ന് അഭിസംബോധന ചെയ്ത ആരാധികയുടെ ട്വീറ്റ് താരം വായിക്കുകയും ചെയ്തു. ‘നിങ്ങള്‍ ഒരു ആന്റിയാണ്, കൗമാരക്കാരെപോലെ പെരുമാറരുത്’ എന്നായിരുന്നു കരീനയെക്കുറിച്ച് ഒരു വ്യക്തിയുടെ സോഷ്യല്‍ മീഡിയയിലെ ട്വീറ്റ്.

എന്നാല്‍ സെലിബ്രിറ്റികള്‍ക്കും വികാരങ്ങള്‍ ഉണ്ടെന്ന കാര്യം ആരും ഓര്‍ക്കാറില്ലെന്നും എന്ത് പറഞ്ഞാലും അത് സ്വീകരിക്കണമെന്നാണ് ആളുകളുടെ നിലപാടെന്നു കരീന പ്രതികരിച്ചു. തന്റെ ജീവിതത്തെക്കുറിച്ച് യാതൊന്നും അറിയാത്തവര്‍ തന്നെ വിധിക്കാന്‍ നില്‍ക്കരുതെന്നായിരുന്നു കരീനയുടെ മറുപടി