അഞ്ച് ദിവസമായിട്ടും അനക്കമില്ലാതെ ബിജെപിയുടെ വെബ്‌സൈറ്റ് ;അടിവേര് അറുത്തെറിയുന്ന രീതിയില്‍ ഉള്ള ഹാക്കിംഗ് എന്ന് വിദഗ്ധര്‍

ഹാക്കിങ് നടന്ന് അഞ്ചു ദിവസങ്ങള്‍ക്ക് ശേഷവും ബിജെപി വെബ്‌സൈറ്റ് തിരികെ പിടിക്കാന്‍ കഴിയാതെ വിദഗ്ധര്‍. അടിവേര് അറുത്തെറിഞ്ഞ രീതിയില്‍ ഉള്ള ഹാക്കിങ് ആണ് നടന്നിരിക്കുന്നതെന്നാണ് നിഗമനം.

ഹാക്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റുകള്‍ തിരികെ കൊണ്ടു വരാന്‍ മണിക്കൂറുകള്‍ മതി എന്നിരിക്കെയാണ് ബിജെപി വെബ്‌സൈറ്റിന് ഇങ്ങനെ ഒരു പണി കിട്ടിയിരിക്കുന്നത്.

അനക്കമില്ലാത്തതിനു പിന്നില്‍ എല്ലാ ഡാറ്റയും ഹാക്കര്‍മാര്‍ കവര്‍ന്നിരിക്കാമെന്നതാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഇപ്പോള്‍ വെബ്‌സൈറ്റ് പൂര്‍ണമായി തുടങ്ങേണ്ട അവസ്ഥയിലാണ്. ഇടക്ക് ഗുജറാത്തിലെ കോണ്‍ഗ്രസ് വെബസൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരുന്നവെങ്കിലും പെട്ടെന്ന് തന്നെ റിക്കവര്‍ ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News