മോദി ഭീകരവാദിയാണെന്ന വിവാദപ്രസംഗവുമായി കോണ്‍ഗ്രസ് മുന്‍ എംപിയും സിനിമാ താരവുമായ വിജയശാന്തി. തെലങ്കാനയല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലിയിലാണ് വിജയശാന്തിയുടെ പ്രസംഗം.

തെലുങ്ക് ഭാഷയിലുള്ള പ്രസംഗത്തില്‍ വിജയശാന്തി പറഞ്ഞത് ഇങ്ങനെ

ജനങ്ങള്‍ ഭയപ്പെടുകയാണ്, എപ്പോഴാണ് മോദി ബോംബ് പ്രയോഗിക്കുകയെന്ന് അറിയില്ല. മോദി ഭീകരവാദിയെപോലെയാണ്. ജനങ്ങള്‍ നേതാക്കളെ ഇഷ്ടപ്പെടുകയാണ് വേണ്ടത്, പക്ഷേ ജനങ്ങളെ ഭയപ്പെടുത്തുകയാണ് മോദി ചെയ്യുന്നത്. ഒരു പ്രധാനമന്ത്രി ഇതൊരിക്കലും ചെയ്യാന്‍ പാടില്ല.

ഈ പരാമര്‍ശത്തിനെതിരെ ബിജെപിയും രംഗത്ത് എത്തിയിട്ടുണ്ട്.

ഇപ്പോള്‍ പാകിസ്ഥാനിലെ ഭീകരരുടെ ആശങ്കകളും ഉയര്‍ത്തിക്കൊണ്ടു വരികയാണ് കോണ്‍ഗ്രസ്. ന്യൂഡല്‍ഹിയിലേക്ക് സ്വാഗതം. ഈ ഭയം നല്ലതാണ്. എന്നാണ് ബിജെപി പ്രതികരിച്ചത്.

റാലിയില്‍ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനം നടത്തി. മോദി പാവപ്പെട്ടവരുടെയും അതിസമ്പന്നരുടെയും രണ്ട് ഇന്ത്യയെ സൃഷ്ടിക്കുകയാണ്.

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു മോദിയുടെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ആളായി മാറിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.