എല്‍ഡിഎഫ് മണ്ഡലം കണ്‍വന്‍ഷനുകള്‍ക്ക് ആവേശകരമായ തുടക്കം

എല്‍ഡിഎഫ് പാര്‍ലിമെന്റ് മണ്ഡലം കണ്‍വന്‍ഷനുകള്‍ക്ക് ആവേശകരമായ തുടക്കം. പാലക്കാട് പാര്‍ലിമെന്റ് കണ്‍വന്‍ഷനോടെയാണ് മണ്ഡലം കണ്‍വന്‍ഷനുകള്‍ക്ക് തുടക്കമായത്. വ്യാഴാഴ്ച പാര്‍ലിമെന്റ് മണ്ഡലം കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാകും.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലൂടെ നേടിയ മേല്‍ക്കൈ പ്രചാരണ പ്രവര്‍ത്തനങ്ങളിലും നിലനിര്‍ത്തിക്കൊണ്ടാണ് എല്‍ഡിഎഫ് പാര്‍ലിമെന്റ് മണ്ഡലം കണ്‍വന്‍ഷനുകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പാലക്കാട് പാര്‍ലിമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു.

ഇടതുപക്ഷത്തിന്റെയും പ്രാദേശിക പാര്‍ടികളുടെയും പിന്തുണയില്ലാതെ ബിജെപി ഇതര സര്‍ക്കാര്‍ കേന്ദ്രത്തില്‍ രൂപീകരിക്കാന്‍ സാധിക്കില്ലെന്ന് എ വിജയരാഘവന്‍ പറഞ്ഞു.

ജില്ലയിലെ ഇടതുമുന്നണി ഘടകകക്ഷി നേതാക്കള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു. എംബി രാജേഷ് എംപിയുടെ വികസന രേഖ കണ്‍വന്‍ഷനില്‍ പ്രകാശനം ചെയ്തു. വ്യാഴാഴ്ച പാര്‍ലിമെന്റ് മണ്ഡലം കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം നിയമസഭാ മണ്ഡലം കണ്‍വന്‍ഷനുകള്‍ വിളിച്ചു ചേര്‍ക്കും. തുടര്‍ന്ന് ലോക്കല്‍, ബൂത്ത് തല കണ്‍വന്‍ഷനുകള്‍ നടക്കും.

പ്രചാരണത്തിന് തുടക്കം കുറിച്ച് പാലക്കാട് പാര്‍ലിമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി എംബി രാജേഷ് ജസ്റ്റീസ് ചേറ്റൂര്‍ ശങ്കരന്‍ നായരെ ചന്ദ്ര നഗറിലെ വീട്ടിലെത്തിയും പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തിനെ ബിഷപ്പ് ഹൗസിലെത്തി കണ്ടും വോട്ടഭ്യര്‍ത്ഥിച്ചു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞതു മുതല്‍ ആവേശത്തോടെയാണ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here