കേരളത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 23ന്

ദില്ലി: കേരളത്തില്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ 23ന് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ.

കേരളത്തില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മൂന്നാംഘട്ടത്തിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുക.

ഏഴു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ആദ്യഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 11ന് നടക്കും. രണ്ടാം ഘട്ടം ഏപ്രില്‍ 18നും മൂന്നാം ഘട്ടം 23നും നാലാം ഘട്ടം 29നും അഞ്ചാം ഘട്ടം മെയ് ആറിനും ആറാം ഘട്ടം 12നും ഏഴാം ഘട്ടം 19നും നടക്കും. വോട്ടെണ്ണല്‍ മെയ് 23ന് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here