മുംബൈ: ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പ്രിയ പ്രകാശ് വാര്യര്‍ ഒരു സൂപ്പര്‍താരമാകുമെന്ന് ബോളിവുഡ് താരവും എംപിയുമായ ശത്രുഘ്നന്‍ സിന്‍ഹ. ഇപ്പോള്‍ മലയാളവും കടന്ന് ബോളിവുഡിലെത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ശത്രുഘ്നന്‍ സിന്‍ഹയുടെ പുതിയ വാക്കുകള്‍.

ഒരു അഭിമുഖത്തില്‍ റാപ്പിഡ് ഫയര്‍ റൗണ്ടിലാണ് ശത്രുഘ്നന്‍ സിന്‍ഹ പ്രിയയെക്കുറിച്ച് വാചാലനായത്. ഒരു കണ്ണുചിമ്മല്‍ ആരെയെങ്കിലും സൂപ്പര്‍താരമാക്കുമോ എന്നായിരുന്നു ശത്രുഘ്നന്‍ സിന്‍ഹയോടുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:

എന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂ. പ്രിയ കേവലം കണ്ണുചിമ്മുന്ന ഒരു പെണ്‍കുട്ടിയായല്ല ഒരു സൂപ്പര്‍താരമായി ഒരിക്കല്‍ അറിയപ്പെടും. വളരെ പെട്ടന്ന് തന്നെ പ്രിയ ആ നേട്ടത്തിലേക്ക് കുതിക്കും. അതുവരെ അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആസ്വദിക്കൂയെന്നും ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു.