പാറശാലയില്‍ ആര്‍എസ്എസ് അക്രമം; ഏ‍ഴ് ഡിവൈഎഫ്ഐക്കാര്‍ക്ക് പരിക്കേറ്റു; രണ്ട് കടകളും അക്രമികൾ അടിച്ചു തകർത്തു

തിരുവനന്തപുരം പാറശാലയിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം. മാരകായുധങ്ങളുമായി പതിനഞ്ചോളം ബൈക്കിലെത്തിയ ആർ എസ് എസ് പ്രവർത്തകർ സ്ഥലത്ത് സംഘർഷമുണ്ടാക്കുകയായിരുന്നു.

അക്രമത്തിൽ എസ് എഫ് ഐ ജില്ലാകമ്മിറ്റി അംഗം അബു ഉൾപ്പടെ ഏ‍‍ഴോളം പേർക്ക് പരിക്കേറ്റു.രണ്ട് കടകളും അക്രമികൾ അടിച്ചു തകർത്തു.

പരുക്കേറ്റ അബുവിനെ മെഡിക്കൽകോളേജാശുപത്രിയിലും മറ്റുള്ളവരെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അക്രമിസംഘമെത്തിയ ആറോളം ബൈക്കുകൾ കസ്റ്റഡിയിൽഎടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉൾൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

അക്രമത്തിൽ പ്രതിഷേധിച്ച് എസ് എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News