സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് മിന്നും വിജയം. എതിരാളികളായ വല്ലാ ഡോളിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്.12 ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി വല്ലാ ഡോള്‍ പാ‍ഴാക്കി. പിന്നീട് 29 ാം

മിനുട്ടില്‍ മുഹമ്മദ് തുഫാബിയുടെ ഗോളിലൂടെ വയ്യാ ഡോള്‍ മുന്നിലെത്തിയെങ്കിലും 34 ാം മിനുട്ടില്‍ റയല്‍ ഗോള്‍ മടക്കി. റാഫേല്‍ വരേറ്റയാണ് പെനാല്‍റ്റിയിലൂടെ ഗോള്‍ അടിച്ചത്.

രണ്ട് ഗോള്‍ മടക്കി കരിംബെന്‍സേമ റയലിന്‍റെ ഗോള്‍ നില ഉയര്‍ത്തി. ലൂക്ക മോഡ്രിച്ചിലൂടെയായിരുന്നു റയലിന്‍റെ നാലാം ഗോള്‍. മത്സരത്തോടെ റയല്‍ പോയിന്‍റെ നിലയില്‍ മൂന്നാമതെത്തി. ബാ‍ഴ്സലോണയാണ് ഒന്നാം സ്ഥാനത്ത്