പാറശ്ശാലയില്‍ വീണ്ടും ആര്‍.എസ്. എസ് അക്രമം

പാറശ്ശാലയില്‍ വീണ്ടും ആര്‍.എസ്. എസ് അക്രമം. ഇന്ന് പുലര്‍ച്ച രണ്ടരയോടെ സി.പി.ഐ (എം) പാറശ്ശാല ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബിജുവിന്റെ വീട് ആക്രമിച്ചു.

എട്ടോളം വരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ബൈക്കില്‍ എത്തിയാണ് അക്രമം നടത്തിയതെന്ന് സി പി എം ആരോപിച്ചു. ജനല്‍ ചില്ലുകള്‍ പൂര്‍ണമായി തകര്‍ത്തു, ഇരുചക്ര വാഹനവും അക്രമികള്‍ നശിപ്പിച്ചു.

ഇതേ സമയത്താണ് പഞ്ചായത്തു പ്രസിഡണ്ട് സുരേഷിന്റെ വീട്ടിലും അക്രമം നടന്നത്. ബൈക്കിലാണ് അക്രമി സംഘം എത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഇഞ്ചിവിളയില്‍ സമാനമായ അക്രമങ്ങള്‍ ഉണ്ടായിരുന്നു. പൊലീസ് പ്രദേശത്ത് സുരക്ഷ ശക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News