നവ സിനിമ ലോകത്തേ ഏറ്റവും മികച്ച എഴുത്തുകാരന്‍ ആണ് ശ്യാം പുഷ്‌കരന്‍. ഒരോ സിനിമയും കഴിയുംതോറും അദ്ദേഹത്തിന്റെ എഴുത്ത് ആള്‍ക്കാരെ ആകര്‍ഷിച്ചു കൊണ്ടിരിക്കുകയാണ്.

വലിയ ബ്രഹ്മാണ്ഡ കഥയോ ഒന്നും തന്നെ ഇല്ലാതെ ചെറുതും ലളിതവുമായി സ്‌റ്റോറി ലൈനിലൂടെ വ്യക്തമായ രാഷ്ട്രീയം പറയുന്നവയാണ് ഈ ചിത്രങ്ങള്‍ എല്ലാം.

ഇതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല കുമ്പളങി നൈറ്റ്‌സിന്റെ കാര്യവും.

ഇതിനിടയില്‍ ചെറിയ ചെറിയ വിവാദങ്ങളും അദ്ദേഹത്തില്‍ നിന്നുമുണ്ടായി. വരവേല്‍പ്പ്, സന്ദേശം എന്നി സിനിമകള്‍ ഇഷ്ടമല്ല എന്ന് അദ്ദേഹം പറഞ്ഞത് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.

ഇപ്പോള്‍ ചില സിനിമകള്‍ കാണുമ്പോള്‍ ഇത് തനിക്ക് എഴുതാന്‍ കഴിഞ്ഞില്ലലോ എന്ന് സങ്കടപ്പെടാറുണ്ടെന്ന് അദ്ദേഹം പറയുന്നു. സ്റ്റീവ് ലോപ്പസ്, 1983 ഒക്കം ഞാന്‍ എഴുതിയിരുന്നെങ്കില്‍ തകര്‍ക്കുമായിരുന്നു.

പക്ഷേ തന്റെ സിനിമകള്‍ കാണുമ്പോള്‍ ഖേദം തോന്നും എന്നും ഇതിലും നന്നായി ചെയ്യാന്‍ കഴിയുമായിരുന്നു എന്ന് തോന്നാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.