കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് ചിന്താഗതിയാണ് ഈ വീടിന്റെ ഐശ്വര്യം

രാഷ്ട്രീയ പ്രവര്‍ത്തനവും പുരോഗമന ചിന്തയും വീട്ടിന് പുറത്തു നിര്‍ത്താന്നുള്ളതാണെന്ന് കരുതുന്നവരാണ് വലിയൊരു വിഭാഗം മലയാളികളും. വീടുകളിലെ ആചാരങ്ങളില്‍ എപ്പോഴും പാരമ്പര്യ ചിന്താഗതികള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും തന്നെയാകും മേല്‍ക്കൈ.

എന്നാല്‍ കാസര്‍ക്കോട് തൃക്കരിപ്പൂര്‍ വലിയപറമ്പ് ഗ്രാമപ്പഞ്ചായത്തംഗം ഒരിയേര മാധവന്റെ വീട് മറ്റൊരു കാഴ്ച്ചയാണ്. മാധവന്‍ പുതിയ വീട് വെച്ചപ്പോള്‍ വിട്ടു വാതിലിന് മുകളില്‍ എഴുതി വെച്ചത് ഇങ്ങനെ:

കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് ചിന്താഗതിയാണ് ഈ വീടിന്റെ ഐശ്വര്യം.

വീടിന്റെ പേരും മറ്റും എഴുതി വെയ്ക്കുന്ന സ്ഥാനത്ത് ഇങ്ങനെയൊരു മുദ്രാവാക്യമാണ് സ്ഥാപിച്ചിരിക്കുന്നത്: വര്‍ഗ്ഗീയത തുലയട്ടേ!

മാധവന്റെ വീടിന്റെ ചിത്രം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News