മാറ്റം കൊതിച്ച് മലപ്പുറം; ആയിരങ്ങള്‍ പങ്കെടുത്ത് എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍

മലപ്പുറത്ത് തിരഞ്ഞെടുപ്പ് ആവേശമുയര്‍ത്തി ആയിരങ്ങള്‍ പങ്കെടുത്ത എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍. കോണ്‍ഗ്രസ് നേതാക്കളെപ്പോലെ കുഞ്ഞാലിക്കുട്ടിയും അടുത്തതെരഞ്ഞെടുപ്പില്‍ മലപ്പുറം സീറ്റ് വേണ്ട എന്നുപറയുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.

കണ്‍വെന്‍ഷന്‍ ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് പ്രഫസര്‍ എ പി അബ്ദുള്‍ വഹാബ് ഉദ്ഘാടനം ചെയ്തു.
മലപ്പുറം ടൗണ്‍ഹാളിലായിരുന്നു വി പി സാനുവിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍.

വി പി സാനുവിന്റെ സ്ഥാനാര്‍ത്ഥിത്വംകൊണ്ട് യുവ തലമുറക്ക് ആവേശമായ മലപ്പുറം ഇടതുകോട്ട കണ്‍വെന്‍ഷന്‍ ചരിത്രസംഭവമാക്കി.

ആയിരങ്ങളാണ് കണ്‍വെഷനില്‍ പങ്കെടുക്കാന്‍ മലപ്പുറത്തെത്തിയത്. ഇനിയുംവോട്ടുചെയ്യാനാണ് മോദിക്കെതിരേ വോട്ടുചോദിക്കുന്നതെന്നും ഇടതുശബ്ദത്തിന് ശക്തിപകരാന്‍ പാര്‍ലമെന്റിലേക്ക് വി പി സാനുവിനെ അയയ്ക്കണമെന്നും കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത പ്രഫ. എ പി അബ്ദുള്‍ വഹാബ് ആവശ്യപ്പെട്ടു.

കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കാന്‍ ഇനി ധൈര്യപ്പെടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീര്‍ എ വിജയരാഘവന്‍ പറഞ്ഞു.

മന്ത്രി കെ ടി ജലീല്‍, കെ ഇ ഇസ്മയില്‍, പാലൊളി മുഹമ്മദ് കുട്ടി തുടങ്ങി എല്‍ ഡി എഫ് നേതാക്കളും കണ്‍വെന്‍ഷനില്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News