പ്രവാസികള്‍ക്ക് സിവില്‍ ഐഡി കാര്‍ഡ് നല്‍കുന്നത് നിര്‍ത്തിവെച്ചു

കുവൈറ്റില്‍ പാസ്‌പോര്‍ട്ടിലെയും സിവില്‍ ഐഡി കാര്‍ഡിലും രേഖപ്പെടുത്തിയ പേരുകള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ ഉള്ളതിനാല്‍ താമസ രേഖ പുതുക്കിയത്തിനു ശേഷം പ്രവാസികള്‍ക്ക് സിവില്‍ ഐഡി കാര്‍ഡ് നല്‍കുന്നത് നിര്‍ത്തിവെച്ചു.

പുതിയ സിവില്‍ ഐഡി കാര്‍ഡ് ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായി മുഴുവന്‍ പ്രവാസികള്‍ക്കും സിവില്‍ ഐഡി നല്‍കുന്നതാണ് താമസാനുമതികാര്യ വിഭാഗം നിര്‍ത്തിവെച്ചത്.

ഒട്ടേറെ പേരുടെ പാസ്‌പോര്‍ട്ടിലെയും സിവില്‍ ഐഡിയിലെയും പേര് പൊരുത്തപ്പെടാത്ത സാഹചര്യത്തിലാണ് അത്.

ഇഖാമ പുതുക്കുന്നതിനുള്ള പുതിയ അപേക്ഷ സ്വീകരിക്കുന്നതിന് മുന്‍പായി പാസ്‌പോര്‍ട്ടിലെയും ഇഖാമയിലെയും പേരിലെ പൊരുത്തക്കേട് മാറ്റണമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ താമസാനുമതികാര്യ വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്‍ ഖാദര്‍ അല്‍ ശബാന്‍ വിദേശികളോട് അഭ്യര്‍ഥിച്ചു.

വിവിധ മേഖലകളിലുള്ള താമസാനുമതികാര്യ വിഭാഗം ഓഫിസുകളിലാണ് അപേക്ഷ നല്‍കേണ്ടത്.ഒറിജിനല്‍ പാസ്‌പോര്‍ട്ട്, പാസ്‌പോര്‍ട്ടിന്റെ ഫോട്ടോകോപ്പി, പേരിലെ വ്യത്യാസം ക്രമീകരിക്കുന്നതിനുള്ള അപേക്ഷ എന്നിവയും ഒപ്പം വയ്ക്കണം.

ഇന്നലെ മുതല്‍ പാസ്‌പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കര്‍ പതിക്കുന്നത് നിര്‍ത്തലാക്കിയിരുന്നു. ആദ്യ ഘട്ടത്തില്‍ഗാര്‍ഹിക തൊഴിലാളികളുടെ പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിക്കുന്നതാണ് നിര്‍ത്തലാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News