ഈ പുതുയുഗത്തില്‍ ഒരാള്‍ക്ക് മറ്റൊരാളോടുള്ള പ്രണയം തുറന്നു പറയുന്നത് വലിയ സംഭവം ഒന്നും അല്ല. വര്‍ഷങ്ങള്‍ക്ക് മുന്നേ പ്രണയം പറയാന്‍ മടിച്ചു നിന്നിരുന്ന ഒരു തലുമുറ അല്ല ഇപ്പോള്‍ ഉള്ളത്.

അതുകൊണ്ട് തന്നെ പ്രണയം തുറന്നു പറയാനും വിവാഹാഭ്യര്‍ഥന നടത്താനും വേറിട്ട വഴികള്‍ തേടുകയാണ് ഈ കാലഘട്ടത്തിലെ യുവത്വം.

ഇപ്പോള്‍ അത്തരത്തില്‍ ഒരു പ്രൊപ്പോസല്‍ കാരണം പുലിവാല് പിടിച്ചിരിക്കുകയാചണ് ഈ ദമ്പതികള്‍.

തിരക്കുള്ള ഷോപ്പിംഗ് മാളില്‍ വെച്ചായിരുന്നു ഇവരുടെ പ്രണയം പറച്ചില്‍. റോസാപ്പൂവിന്റെ ഇതളുകള്‍ പോലുള്ള മോതിരം ആണ് ഇരുവരും പരസ്പരം കൈമാറിയത്. ഈ അഭ്യര്‍ഥന സ്വീകരിച്ച യുവതി ഉടന്‍ തന്നെ യുവാവ ിനെ ആലിംഗനം ചെയ്യുകയും ചെയ്തു.

ഇതിന്റെ വീഡിയോ വൈറലായതോടെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്‌കാരത്തിനും മതത്തിനും നിഷിധമായി പൊരുമാറിയെന്നാരോപിച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് വ്യക്തമാക്കി.