തമിഴിലും മലയാളത്തിലും പ്രശസ്തയായ നടിയും സാമൂഹിക പ്രവര്‍ത്തകയും, നിരൂപകയും ആണ് കസ്തൂരി. ഒരുകാലത്ത് തമിഴ് ചിത്രങ്ങളില്‍ നായികാ വേഷങ്ങള്‍ ചെയ്തിരുന്ന കസ്തൂരി ഇപ്പോള്‍ ബോള്‍ഡ് ആയിട്ടുള്ള വേഷങ്ങളില്‍ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

അതുകൊണ്ട് തന്നെ അവര്‍ മിക്കപ്പോഴും വിവാദങ്ങളില്‍ ചെന്ന് പെടാറുമുണ്ട്. ഇപ്പോള്‍ വീണ്ടും വസ്ത്രധാരണത്തിന്റെ പേരില്‍ വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. ജുലൈ കാറ്റ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് എത്തിയ വേഷത്തില്‍ കസ്തൂരി ഒരു ഓണ്‍ലൈനിന് അഭിമുഖം നല്‍കിയിരുന്നു. ഇതില്‍ അവരുടെ വസ്ത്രധാരമത്തിനെതിരയാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം രംഗത്ത് എത്തിയിരിക്കുന്നത്.

ഇന്റര്‍വ്യവിന് താഴം നിറയെ അശ്ലീല കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഈ പ്രായത്തില്‍ ഇങ്ങനെയുള്ള വസ്ത്രം ധരിച്ചു വരാന്‍ നാണമില്ലേ എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്യുന്നത്. പലര്‍ക്കും കസ്ൂരിയുടെ പ്രായം ആണ് പ്രശ്‌നം.