മുപ്പതിന്റെ നിറവില്‍ വേള്‍ഡ് വൈഡ് വെബ്

ആഗോള ജനതയെ ഒരു കുടക്കീഴില്‍ കൊണ്ട് വന്ന വേള്‍ഡ് വൈഡ് വെബിന്റെ 30ആം വാര്‍ഷികമാണ് ഇന്ന്. ഇന്റര്‍നെറ്റും വേള്‍ഡ് വൈഡ് വെബും ഇല്ലാതിരുന്നെങ്കില്‍ ഇന്ന് കാണുന്ന സൈബര്‍ ലോകം ഉണ്ടാകില്ല.

ഇന്റര്‍നെറ്റ് സാങ്കേതികതയെ മാറ്റി മറച്ച വേള്‍ഡ് വൈഡ് വെബ് 30 വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇന്റര്‍നെറ്റ് ലോകം ഏറെ മുന്നോട്ട് പോയിരിക്കുകയാണ്.

ആഗോള ജനതയെ കോര്‍ത്തിണക്കി  കൊണ്ട് വിവരസാങ്കേതികത ഒറ്റ വിരല്‍ തുമ്പിലാക്കി വിപ്ലവം സൃഷ്ടിച്ച വേള്‍ഡ് വൈഡ് വെബ് 30 പിന്നിടുകയാണ്.

ലോകത്തിന്റെ സാങ്കേതികതയെ മാറ്റി മറച്ച വേള്‍ഡ് വൈഡ് വെബ് 30 വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇന്റര്‍നെറ്റ് ലോകം ഏറെ മുന്നോട്ട് പോയിരിക്കുകയാണ്. 1989 മാര്‍ച്ച് 12നാണ് വേള്‍ഡ് വൈഡ് വെബ് എന്ന ആശയം ടിം ബര്‍ണേഴ്‌സ് ലീ ആദ്യമായി അവതരിപ്പിച്ചത്.

ആ കണ്ടെത്തല്‍ പിന്നീട് ആശയവിനിമയ രംഗത്ത വിപ്ലവകരമായ ഒരു ചുവടുവെപ്പായി മാറി. വേള്‍ഡ് വൈഡ് വെബ് ഇന്റര്‍നെറ്റിന്റെ പര്യായമാണെന്ന് പൊതുവേ കരുതാറുണ്ട്. ഇന്റര്‍നെറ്റ് എന്നാല്‍ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖലകളുടെ ഒരു കൂട്ടമാണ് , ടെലിഫോണ്‍ ലൈനുകള്‍, ഒപ്റ്റിക്കല്‍ ഫൈബറുകള്‍, അല്ലെങ്കില്‍ വയര്‍ലെസ് സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് കമ്പ്യൂട്ടറുകള്‍ തമ്മിലും കമ്പ്യൂട്ടര്‍ ശൃംഖലകള്‍ തമ്മിലും ബന്ധപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ വേള്‍ഡ് വൈഡ് വെബ് എന്നു പറയുന്നത് പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള പ്രമാണങ്ങളുടെ ഒരുകൂട്ടമാണ് ഹൈപ്പര്‍ലിങ്കുകളും , യു.ആര്‍.ഐകളും ഉപയോഗിച്ചാണ് വേള്‍ഡ് വൈഡ് വെബിലെ പ്രമാണങ്ങള്‍ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നത്.

ഇന്റര്‍നെറ്റ് സാങ്കേതികതയില്‍ ഇന്ന് കാണുന്ന ന്യൂതന മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് വേള്‍ഡ് വൈഡ് വെബാണ്.ഇന്‍ര്‍നെറ്റും വേള്‍ഡ് വൈഡ് വെബും ഇല്ലായിരുന്നെങ്കില്‍ ഇന്റന്‍നെറ്റ് എക്‌സ്‌പ്ലോറര്‍ മുതല്‍ സഫാരി വരെ ലോക ജനതയെ ഒന്നാക്കാനുള്ള സാങ്കേതികത ഉണ്ടാകുമായിരുന്നില്ല.

വേള്‍ഡ് വൈഡ് വെബ് 30ന്റെ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ മാറ്റങ്ങളുടെ വ!ഴിയൊരുക്കി ലോകം 5 ജെനറേഷനില്‍ എത്തിനില്‍ക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News