” വരാന്‍ പറ്റുന്ന ദൂരത്ത്ഇറക്കി വിടുമോ”, കാര്‍ യാത്രക്ക് കൊതിച്ച് ഇങ്ങനെ ചോദിച്ച ജിജീഷിന് ഇനി വിമാനത്തില്‍ കയറാം

ഈ ഇടക്കാണ് കാറില്‍ കയറാന്‍ ആഗ്രഹിച്ച ഒരു കുട്ടിയെ കുറിച്ച് യാസിന്‍ എന്ന യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. തന്നെ നടന്നു വരാന്‍ കഴിയുന്ന ദൂരത്തിലേക്ക് ഇറക്കി വിടാമോ എന്നായിരുന്നു ആ കുട്ടി ചോദിച്ചത്.

ഇപ്പോള്‍ ആ കുട്ടിയെ ഫ്‌ളൈറ്റില്‍ കയറ്റാന്‍ ഒരുങ്ങുകാണ് ലോക കേരള സഭാ മെമ്പറായ ഹബീബ് റഹ്മാന്‍.

ജന്മനാ ഭിന്നശേഷിയുള്ള കുട്ടികളെ അവര്‍ സ്വപ്‌നത്തില്‍ പോലും കരുതാത്ത കാര്യമായ വിമാനയാത്ര ഒരുക്കുന്ന കൂട്ടത്തിലാണ് ഈ കുട്ടിയെ കുറിച്ച് അറിയുന്നതും അവനെ കൂടെ ഉള്‍പ്പെടുത്തുന്നതും.

ഹബീബിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കാറില്‍ യാത്ര ചെയ്യാന്‍ കൊതിച്ച ആളെ ഫ്‌ലയിറ്റില്‍ കയറ്റുന്നു .
ജന്മന നടക്കാത്തവരെ, ഭിന്നശേഷി കുട്ടികളെ പറപ്പിക്കാന്‍ പോകുന്ന കൂട്ടത്തില്‍ ആണ് വയനാട്ടിലെ കുട്ടിയെ പറ്റി അറിയുന്നത് കൂട്ടത്തില്‍ ആ മോനയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു .
കേരളത്തിലെ വിവിധ ജില്ലകളിലെ ഭിന്നശേഷിക്കാരയാ 12 വയസ്സിനും 20 വയസ്സിനും മധ്യേ പ്രായമുള്ള കുട്ടികളെ സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ (മസ്‌ക്കറ്റ്) കാണിക്കാന്‍ കൊണ്ട് വരുന്നു .അവരുടെ ജീവിതത്തില്‍ പലര്‍ക്കും ഒരിക്കലും നടക്കില്ല എന്ന കാര്യം നടത്തി ആഗ്രഹ പൂര്‍ത്തീകരണത്തിന് വേണ്ടി യാണ് ഇത് ചെയ്യുന്നത് .
അവന്റെ ഒപ്പം 20 ഓളം മറ്റ് ഭിന്നശേഷിക്കാരായ കുട്ടികളും .ആധന്യ നിമിഷങ്ങള്‍ക്ക് നിങ്ങളുടെ അനുഗ്രഹം ഉണ്ടാകണം . കണ്ണു നീരിന്റെ ഉപ്പുള്ള ചിരിയുമായി എന്റെ ചാരത്തിരിക്കുന്ന കൊച്ചു മിടുക്കരുടെ കണ്ണിലെ പ്രതീക്ഷ കാക്കാന്‍ കൂടെ ഞങ്ങളുണ്ടാകും . തീയതി പുറകേ അറിയിക്കുന്നതാണ് .കുട്ടികളുടെ മാതാപിതാക്കള്‍ ബദ്ധപ്പെടുക .തയ്യില്‍ ഹബീബ് ലോക കേരളാ സഭാ മെമ്പര്‍ Khais2001@gmail.com

K.M .Junaid അബലപ്പുഴ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് 9061303300
Ad, മനോജ് കുമാര്‍ .9447400157 ( വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ആലപ്പുഴ നഗരസഭ)CA Saleem 9846771778
Hassan pygamadam 9895078651

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here