“ഇത് ഫെസ്റ്റിവലിന് ഇറങ്ങുന്ന സിനിമയല്ല, ഇത് എന്ന് ഇറങ്ങുന്നോ അന്നാണ് ഫെസ്റ്റിവല്‍” , നടന്‍ ബാല – Kairalinewsonline.com
ArtCafe

“ഇത് ഫെസ്റ്റിവലിന് ഇറങ്ങുന്ന സിനിമയല്ല, ഇത് എന്ന് ഇറങ്ങുന്നോ അന്നാണ് ഫെസ്റ്റിവല്‍” , നടന്‍ ബാല

മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂസിഫര്‍. മലയാളത്തിലെ ഏറ്റവും വലിയ താരമായ മോഹന്‍ലാല്‍ ആണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ പുറത്തു വന്ന ടീസറും പോസ്റ്ററുകളും നല്‍കുന്ന പ്രതീക്ഷ വളരെ വലുതാണ്.

Image may contain: 4 people, text

ഇപ്പോള്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്ന ബാലയുടെ വാക്കുകള്‍ ആണ് വൈറല്‍ ആകുന്നത്.

പൃത്വിയുടെ ആദ്യ സംവിധാന സംരംഭത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഏറെ സന്തോഷം നല്‍കുന്നെന്നു ബാല ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി

Image may contain: 1 person, text

ഫെസ്റ്റിവലില്‍ സിനിമ ഇറങ്ങാം പക്ഷേ എന്നാണോ ലൂസിഫര്‍ ഇറങ്ങുന്നത് അന്നാണ് തനിക്ക് ഫെസ്റ്റിവല്‍ എന്നാണ് ബാല പറയുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു വരുന്ന ലൂസിഫര്‍ ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്.

മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരന്‍രെ വേഷത്തിലാണ് ലാലേട്ടന്‍ ചിത്രത്തില്‍ എത്തുന്നത്.

To Top